തലമുറ സംഗമം സംഘടിപ്പിച്ചു

ആദ്യ കാല അനുഭവങ്ങൾ പുതു തലമുറക്ക് പരിചയപ്പെടുത്തി

Update: 2026-11-03 09:29 GMT

സലാല : എസ് ഐ സി സലാല മദ്‌റസത്തുസ്സുന്നിയ്യയുടെ 31-ാം വാർഷികത്തിൻ്റെ ഭാഗമായി ആദ്യകാല നേതാക്കളെയും മറ്റും പങ്കെടുപ്പിച്ച് കൊണ്ട് മദ്‌റസ ഹാളിൽ തലമുറ സംഗമം സംഘടിപ്പിച്ചു. ആദ്യ കാല അനുഭവങ്ങൾ പുതു തലമുറക്ക് പരിചയപ്പെടുത്തി.

എസ് ഐ സി പ്രസിഡണ്ട് അബ്ദുൽ ഹമീദ് ഫൈസി അധ്യക്ഷത വഹിച്ചു. അബ്ദുല്ലത്തീഫ് ഫൈസി ഉൽഘാടനം ചെയ്തു .വിപി അബ്‌ദുസ്സലാം ഹാജി, മൊയ്തീൻകുട്ടി ഫൈസി, റഷീദ് കല്പറ്റ , അലി ഹാജി , അശ്‌റഫ് ഹാജി , അബ്‌ദുൽ ഫത്താഹ് , റഹ്‌മത്തുള്ള മാസ്റ്റർ , അബ്ദുല്ല അൻവരി ,നൂറുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു. അബൂബക്കർ ഹുദവി പ്രാർത്ഥന നടത്തി. റഈസ് ശിവപുരം സ്വാഗതവും അബ്‌ദുൽ റസാഖ് നന്ദിയും പറഞ്ഞു.

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Gulf Desk

contributor

Similar News