ഒമാനിൽ നാളെ അപൂർവ പൂർണ ചന്ദ്ര​ഗ്രഹണം ദൃശ്യമാകും

പൂർണ ഗ്രഹണം രാത്രി 10:11 ന് അതിന്റെ ഉച്ചസ്ഥായിയിലെത്തുകയും 10:53 വരെ തുടരുകയും ചെയ്യും

Update: 2025-09-06 11:16 GMT
Editor : razinabdulazeez | By : Web Desk

മസ്കത്ത്: ഒമാന്റെ ആകാശത്ത് നാളെ അപൂർവ പൂർണ ചന്ദ്ര​ഗ്രഹണം ദൃശ്യമാകും. മസ്‌കത്ത് സമയം വൈകുന്നേരം 7:28 ന് പെനംബ്രൽ ഗ്രഹണത്തോടെയാണ് പ്രതിഭാസം ആരംഭിക്കുന്നതെന്ന് ഒമാൻ ആസ്ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഡോ. ഇഷാഖ് ബിൻ യഹ്‌യ അൽ ഷുഹൈലി വിശദീകരിച്ചു. തുടർന്ന് രാത്രി 8:27ന് ഭാഗിക ഗ്രഹണ ഘട്ടം ആരംഭിക്കും. തുടർന്ന് 9:31ന് ചന്ദ്രൻ ഭൂമിയുടെ നിഴലിൽ പൂർണമായും പ്രവേശിക്കും.

പൂർണ ഗ്രഹണം രാത്രി 10:11 ന് അതിന്റെ ഉച്ചസ്ഥായിയിലെത്തുകയും 10:53 വരെ തുടരുകയും ചെയ്യും. പിന്നീട് ചന്ദ്രൻ ഭൂമിയുടെ നിഴലിൽ നിന്ന് പുറത്തുവരാൻ തുടങ്ങും. തുടർന്ന് ഭാഗിക ​ഗ്രഹണം രാത്രി 11:56 നും പെനംബ്രൽ ഗ്രഹണം അർധരാത്രി കഴിഞ്ഞ് പുലർച്ചെ 12:55 ന് അവസാനിക്കുകയും ചെയ്യും. മൊത്തത്തിൽ, ഗ്രഹണം 5 മണിക്കൂർ 27 മിനിറ്റ് വരെ നീണ്ടുനിൽക്കും. അതിൽ പൂർണ ചന്ദ്രഗ്രഹണം 1 മണിക്കൂർ 22 മിനിറ്റ് വരെ നീണ്ടുനിൽക്കും. സുൽത്താനേറ്റിൽ ദൃശ്യമാകുന്ന അപൂർവ പൂർണ ചന്ദ്രഗ്രഹണങ്ങളിൽ ഒന്നാണിതെന്ന് ജ്യോതിശാസ്ത്ര വിദഗ്ധർ അഭിപ്രായപ്പെട്ടു. ചന്ദ്രൻ കടും ചുവപ്പ് നിറമായി മാറുന്നതിന്റെ മനോഹരമായ കാഴ്ച ഒമാനിലുള്ളവർക്ക് വ്യത്യസ്തമായ അനുഭവമായിരിക്കും.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News