ഒട്ടകയോട്ടം കാണാം; ഒമാനിൽ അൽ ബഷായർ ഒട്ടകയോട്ടത്തിന് തുടക്കം
ഒമാനി ജനതയുടെ ചരിത്രപരമായ പ്രതീകമാണ് ഒട്ടക മത്സരങ്ങൾ
Update: 2026-02-04 12:41 GMT
മസ്കത്ത്: ഒമ്പതാമത് അൽ ബഷായർ ഒട്ടകയോട്ടത്തിന് ഒമാനിലെ ആദമിൽ തുടക്കമായി. ഒമാൻ സുൽത്താനേറ്റിന്റെ സാംസ്കാരിക പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നതാണ് പരിപാടികൾ. ഒമാനിലും വിദേശത്തുമുള്ള സഞ്ചാരികളെ ആകർഷിക്കുന്ന ചെറിയ ബിസിനസ് സംരംഭങ്ങളെയും പരമ്പരാഗത ബിസിനസുകളെയും ഫെസ്റ്റിവൽ പ്രോത്സാഹിപ്പിക്കും.
ഒമാനി ജനതയുടെ ചരിത്രപരമായ പ്രതീകമാണ് ഒട്ടക മത്സരങ്ങളെന്നും ഒമാനി ജനതയുടെ സംസ്കാരം, സമ്പദ്‌വ്യവസ്ഥ, സാമൂഹിക ജീവിതം എന്നിവയിൽ അവ ഒരു പ്രധാന ഘടകമാണെന്നും അൽ ബഷായർ ഒട്ടക മത്സര മേളയോടൊപ്പമുള്ള സാംസ്കാരിക, പൈതൃക, ചുമതലയുള്ള കമ്മിറ്റി തലവൻ അഹമ്മദ് നാസർ അൽ ജുനൈബി പറഞ്ഞു.