അൽ ദല്ല പുതിയ ഔട്‌ലെറ്റ്‌ സലാല ഷഹനോത്തിൽ പ്രവർത്തനമാരംഭിച്ചു

Update: 2026-02-14 09:03 GMT
Editor : razinabdulazeez | By : Web Desk

സലാല: ഒമാനിലെ പ്രമുഖ പഴം പച്ചക്കറി മൊത്ത വിതരണക്കാരായ അൽ ദല്ല ഗ്രൂപ്പിന്റെ റീട്ടെയിൽ ഔട്ലെറ്റ് സലാല ഷഹനൂത്തിൽ പ്രവർത്തനമാരംഭിച്ചു. അബു തഹ്നൂന് സമീപത്തായി ആരംഭിച്ച ഔട്ലെറ്റിന്റെ ഉദ്ഘാടനം അഹമ്മദ്‌ സൈദ്‌ അലി ആത്തിഫ്‌ അൽ യാഫിയി നിർവഹിച്ചു. ചെയർമാൻ കബീർ കണമലയും, അലി ഈസ അലി അൽ മർദൂഫ് പ്രത്യേക ക്ഷണിതാക്കളും സംബന്ധിച്ചു. സലാലയിലെ മൂന്നാമത്തെ ഔട്ലെറ്റാണ് തുറന്നത്. കട് ഫ്രൂട്സും, ഫ്രൂട് ബാസ്കറ്റും, ഫ്രൂട്സ് കാർവിംഗുമാണ് ഇവിടുത്തെ പ്രത്യേകത.

ഡേറ്റ്സ്‌ ആന്റ്‌ നട്സ് ചോക് ലേറ്റ്സ് എന്നിവയുടെ വിപുല ശേഖരവും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരു വിജയിക്ക് ഐഫോൺ 17 സൗജന്യമായി നൽകും. കൂടാതെ വീക്കെൻഡ് സ്പെഷ്യൽ ഓഫർ എല്ലാ ഔട്‌ലെറ്റിലും ലഭ്യമാണ്. ഉദ്‌ഘാടന ചടങ്ങിൽ ഡയറക്ടർമാരായ ഷഹീർ കണമല, സഹീർ കണമല മറ്റു പൗര പ്രമുഖരും കമ്മ്യൂണിറ്റി നേതാക്കളും സംബന്ധിച്ചു.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News