Writer - റസിൻ അബ്ദുൽ അസീസ്
razinab@321
മസ്കത്ത്: ഒമാനിലെ സിനാവിൽ ഏതാനും ദിവസങ്ങൾക്കു മുമ്പുണ്ടായ വാഹനാപകടത്തിൽ മരിച്ച മലപ്പുറം അരീക്കോട് സ്വദേശികളായ തോട്ടത്തിൽ വീട്ടിൽ സിജു മാനുവലിന്റെയും മോളി സിജുവിന്റെയും മകളായ അലാന മറിയയുടെ (14) മൃതദേഹം തുടർനടപടികൾ പൂർത്തിയാക്കി ഇന്ന് (ഒക്ടോബർ 27) രാത്രി നാട്ടിലേക്ക് കൊണ്ടുപോകും. എംബാമിങ്ങും പ്രാർത്ഥനാ ചടങ്ങുകളും മെഡിക്കൽ സിറ്റി ആശുപത്രിയിൽ നടന്നു. മസ്കത്ത് കെഎംസിസിയുടെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.