മസ്‌കത്തിലെ കിംസ് ഹെൽത്ത് ആശുപത്രിയിൽ 'ഇന്ത്യ-ഒമാൻ ആയുഷ് ഇൻഫർമേഷൻ സെൽ'

ഇന്ത്യയിലെ പരമ്പരാഗത ചികിത്സാ രീതികളറിയാം...

Update: 2026-10-26 11:56 GMT

മസ്‌കത്ത്: മസ്‌കത്തിലെ കിംസ് ഹെൽത്ത് ആശുപത്രിയിൽ 'ഇന്ത്യ-ഒമാൻ ആയുഷ് ഇൻഫർമേഷൻ സെൽ' ഉദഘാടനം ചെയ്തു. ഇന്ത്യൻ ഗവൺമെന്റിന്റെ ആയുഷ് മന്ത്രാലയത്തിന് കീഴിലാണ് സംരംഭം. മസ്‌കത്തിലെ ഇന്ത്യൻ എംബസിയും കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററും സംയുക്തമായാണ് 'ഇന്ത്യ-ഒമാൻ ആയുഷ് ഇൻഫർമേഷൻ സെൽ' ആരംഭിച്ചിരിക്കുന്നത്.

ദാർസൈതിലെ കിംസ് ഹെൽത്ത് ആശുപത്രിയിലുള്ള ഇൻഫർമേഷൻ സെൽ ഒമാനിലെ ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ പരമ്പരാഗത ചികിത്സാ രീതികളും സമഗ്ര ആരോഗ്യ പരിപാലനവും സംബന്ധിച്ചുള്ള വിവരങ്ങൾ കേന്ദ്രത്തിൽ നിന്ന് ലഭ്യമാകും. ആയുർവേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവ ഉൾക്കൊള്ളുന്നതാണ് ആയുഷ്.

Advertising
Advertising


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Gulf Desk

contributor

Similar News