മാലിന്യം ഉത്തരവാദിത്തത്തോടെ സംസ്‌കരിക്കാം; കർശന നിർദേശവുമായി മസ്‌കത്ത് മുനിസിപ്പാലിറ്റി

നിയമലംഘകർക്കെതിരെ കനത്ത പിഴയടക്കമുള്ള നിയമനടപടികൾ സ്വീകരിക്കും

Update: 2026-07-05 16:52 GMT

മസ്കത്ത്: മാലിന്യം ഉത്തരവാദിത്തത്തോടെ സംസ്‌കരിക്കാൻ താമസക്കാർക്കും പൗരൻമാർക്കും കർശന നിർദേശം നൽകി മസ്‌കത്ത് മുനിസിപ്പാലിറ്റി. നൽകിയ ബിന്നുകളിൽ മാത്രം മാലിന്യം നിക്ഷേപിക്കണം, തലസ്ഥാന നഗരിയുടെ ശുചിത്വവും ഭംഗിയും നിലനിർത്താൻ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മുനിസിപ്പാലിറ്റി ഓർ‌മിപ്പിച്ചു.

പൊതുസ്ഥലങ്ങളിലും താമസമേഖലകളിലും അലക്ഷ്യമായി മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന സൂചന നൽകിയാണ് അധികൃതർ ബോധവൽക്കരണം ശക്തമാക്കുന്നത്. മസ്‌കത്ത് നഗരത്തെ കൂടുതൽ മനോഹരവും ആരോഗ്യകരവുമായി നിലനിർത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മുനിസിപ്പാലിറ്റിയുടെ നിർദേശം. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള മാലിന്യങ്ങൾ നിശ്ചിത കൗണ്ടറുകളിലും വേസ്റ്റ് ബിന്നുകളിലും മാത്രമേ നിക്ഷേപിക്കാവൂ. ഇതു തന്നെ കൃത്യമായി കവറുകളിലാക്കി കെട്ടിമാത്രം നിക്ഷേപിക്കണം.

കൃഷിയിടങ്ങളിലെ അവശിഷ്ടങ്ങളോ മറ്റ് ഖരമാലിന്യങ്ങളോ തുറസ്സായ സ്ഥലങ്ങളിൽ വച്ച് കത്തിക്കാനും പാടില്ല. നിയമലംഘകർക്കെതിരെ കനത്ത പിഴയടക്കമുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പും മുനിസിപ്പാലിറ്റി നൽകുന്നുണ്ട്. പൊതുസ്ഥലങ്ങളിലും വാദികളിലും മാലിന്യം തള്ളിയാൽ 1,000 ഒമാനി റിയാൽ പിഴ ഈടാക്കും. കുറ്റം ആവർത്തിച്ചാൽ പിഴ തുക ഇരട്ടിയാകും. നഗരത്തിന്റെ പച്ചപ്പും ഭംഗിയും കാത്തുസൂക്ഷിക്കാൻ എല്ലാവരും ഒന്നിച്ച് നിൽക്കണമെന്ന് നഗരസഭ ഓർമിപ്പിക്കുന്നു.

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Web Desk

contributor

Similar News