സലാലയിലെ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
Update: 2026-10-03 07:16 GMT
സലാല: മലപ്പുറം ജില്ലയിലെ കൊളകുത്ത് കണ്ടായിപ്പാടം സ്വദേശി വലിയ പീടിയേക്കൽ അബ്ദുറഹ് മാൻ വി.പി. (65) നാട്ടിൽ നിര്യാതനായി. ഹാസിക്കിലും ഇത്തീനിലുമായി പതിനഞ്ച് വർഷത്തോളം സലാലയിൽ പ്രവാസിയായിരുന്നു. അഞ്ച് വർഷം മുമ്പാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്.
ഭാര്യ സുഹറ, ഷുഹൈബ്, സുഫൈൽ , ലബീബ എന്നിവർ മക്കളാണ്. മൊയ്തീൻ ഹാസിക്ക്, ബുഷൈർ സലാല എന്നിവർ അടുത്ത ബന്ധുക്കളാണ്. മൃതദേഹം ഇളന്നുമ്മൽ ജുമ മസ്ജിദ് ഖബറിസ്ഥാനിൽ മറവ് ചെയ്തു.