ഒമാനിൽ രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണം വിജയകരം; അസാദ് ഡ്രീമർ റോക്കറ്റാണ് പരീക്ഷണ വിക്ഷേപണം നടത്തിയത്

റോക്കറ്റിന്റെ പ്രവർത്തനം, സാങ്കേതിക സംവിധാനങ്ങൾ എന്നിവ പരിശോധിക്കുകയായിരുന്നു പരീക്ഷണത്തിന്റെ ലക്ഷ്യം

Update: 2026-10-03 07:40 GMT

മസ്കത്ത്: ദുഖം സ്പേസ്‌പോർട്ടിൽ ഒമാന്റെ രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണം വിജയകരമായി പൂർത്തിയായി. കർമൻ എക്സ്1 ദൗത്യത്തിന്റെ ഭാഗമായി അസാദ് ഡ്രീമർ റോക്കറ്റാണ് പരീക്ഷണ വിക്ഷേപണം നടത്തിയത്. 4.3 മീറ്റർ നീളവും 26 കിലോഗ്രാം ഭാരവുമുള്ള റോക്കറ്റ് വിക്ഷേപണത്തിനിടെ ആവശ്യമായ വിവരങ്ങൾ മിഷൻ കൺട്രോൾ സെന്ററിലേക്ക് കൈമാറി. വിക്ഷേപണ നടപടിക്രമങ്ങൾ, റോക്കറ്റിന്റെ പ്രവർത്തനം, സാങ്കേതിക സംവിധാനങ്ങൾ എന്നിവ പരിശോധിക്കുകയായിരുന്നു പരീക്ഷണത്തിന്റെ ലക്ഷ്യം.

2024 ഡിസംബറിൽ നടന്ന ദുഖം-1 ദൗത്യത്തിന് പിന്നാലെയാണ് പുതിയ വിക്ഷേപണം. ഒമാനിലെ സ്റ്റല്ലർ കൈനറ്റിക്സ് എംസിടി, സിംഗപ്പൂരിലെ ഒക്കുല്ലോസ്പേസ്, ഓസ്ട്രേലിയയിലെ ഓർബിറ്റ്2 ഓർബിറ്റ് എന്നീ സ്ഥാപനങ്ങൾ ദൗത്യത്തിൽ പങ്കാളികളായി. വിക്ഷേപണ രംഗത്തെ ഒമാന്റെ സാങ്കേതിക പരിജ്ഞാനം വർധിപ്പിക്കുന്നതിനും രാജ്യത്തിന്റെ വാണിജ്യ ബഹിരാകാശ വിക്ഷേപണ ശേഷി വികസിപ്പിക്കുന്നതിനും ദൗത്യം സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു. 

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Gulf Desk

contributor

Similar News