ഒമാനിൽ പുതിയ മാധ്യമ നിയമ നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചു

മുഴുവൻ മാധ്യമ സ്ഥാപനങ്ങളും ലൈസൻസ് സ്വന്തമാക്കണം

Update: 2025-09-15 11:05 GMT
Editor : razinabdulazeez | By : Web Desk

മസ്കത്ത്: ഒമാനിൽ പുതിയ മാധ്യമ നിയമ നിയന്ത്രണങ്ങൾ പുറപ്പെടുവിച്ച് വാർത്താവിനിമയ വിവര സാങ്കേതിക മന്ത്രാലയം. മാധ്യമ പ്രവർത്തനം നടത്തുന്നവർ, പ്രത്യേകിച്ച് പുതിയതും ഉയർന്നുവരുന്നതുമായ ഡിജിറ്റൽ മാധ്യമങ്ങൾ, നിയമത്തിൽ വിവരിച്ചിരിക്കുന്ന നിബന്ധനകൾക്കനുസൃതമായി ലൈസൻസ് നേടണമെന്ന് മന്ത്രാലയം അറിയിച്ചു.

ആഗോള മാധ്യമ രംഗത്ത്, പ്രത്യേകിച്ച് ഡിജിറ്റൽ മീഡിയയിലും സാമൂഹിക പ്ലാറ്റ്‌ഫോമുകളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങൾക്ക് അനുസൃതമായാണ് പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്. നിയന്ത്രണങ്ങൾ പ്രൊഫഷണലിസത്തിനും സുതാര്യതയ്ക്കും പ്രാധാന്യം നൽകുന്നതാണെന്നും മാധ്യമ സ്ഥാപനങ്ങളുടെ വളർച്ചയ്ക്കും വികസനത്തിനും മത്സരക്ഷമതയ്ക്കും പ്രോത്സാഹജനകമായ അന്തരീക്ഷം നൽകുന്നുവെന്നും ഇൻഫർമേഷൻ മന്ത്രി ഹിസ് എക്സലൻസി ഡോ. അബ്ദുല്ല ബിൻ നാസർ അൽ ഹറാസി പറഞ്ഞു. പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ പ്രമുഖവും മികവുറ്റതുമായ ഒമാനി മാധ്യമങ്ങൾ ഉയർന്നു വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertising
Advertising

144 ആർട്ടിക്കിൾ അടങ്ങിയ എക്സിക്യൂട്ടീവ് നിയന്ത്രണങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. അ​ച്ച​ടി​ച്ച​തും ക​ലാ​പ​ര​മാ​യ​തു​മാ​യ വ​സ്തു​ക്ക​ൾ​ക്കു​ള്ള ഇ​റ​ക്കു​മ​തി നി​യ​ന്ത്ര​ണ​ങ്ങ​ൾ, വാ​ർ​ത്താ മ​ന്ത്രാ​ല​യ​ത്തി​ൽ നി​ന്നും ലൈ​സ​ൻ​സ് എ​പ്പോ​ൾ ആ​വ​ശ്യ​മാ​ണ് എ​പ്പോ​ൾ ആ​വ​ശ്യ​മി​ല്ല എ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള വ്യ​ക്ത​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നു​ള്ള ലൈ​സ​ൻ​സി​ങ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ, ലൈ​സ​ൻ​സു​ള്ള മാ​ധ്യ​മ പ്ര​ഫ​ഷ​ണ​ലു​ക​ളെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും നി​യ​ന്ത്രി​ക്കു​ന്ന ചട്ടങ്ങൾ എന്നിവയാണ് പ്രധാന വ്യവസ്ഥകൾ.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News