നോട്ടക് 3.0 ഡ്രൈവ് രൂപീകരിച്ചു

Update: 2025-10-23 10:21 GMT
Editor : razinabdulazeez | By : Web Desk

ബറക: ശാസ്ത്ര-സാങ്കേതിക മേഖലയിലെ പുതിയ സാധ്യതകളെയും നൂതന ആശയങ്ങളെയും പരിചയപ്പെടുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ഒമാൻ രിസാല സ്റ്റഡി സർക്കിൾ നടത്തി വരുന്ന നോട്ടക് 3.0 നവംബർ 7ന് ബറകയിൽ നടക്കും. ബറക അൽഫലാഹ് മദ്രസയിൽ നടന്ന നോട്ടക് 3.0 ഡ്രൈവ് രൂപീകരണം ഇസ്മായിൽ സഖാഫി കാളാടിന്റെ അധ്യക്ഷതയില്‍ ആർ.എസ്.സി‍ ഗ്ലോബൽ കമ്മറ്റി അംഗം മുനീബ് ടി.കെ ഉദ്ഘാടനം ചെയ്തു. നാഷനൽ വിസ്ഡം സെക്രട്ടറി അഫ്സൽ പുളുക്കൂൽ വിഷയം അവതരിപ്പിച്ചു. നാഷനൽ ജനറൽ സെക്രട്ടറി അർഷദ് മുക്കോളി സ്വാഗതവും ആദിൽ പറമ്പിൽബസാർ നന്ദിയും പറഞ്ഞു. ഡ്രൈവ് ടീം ചെയർമാൻ: ഇസ്മായിൽ സഖാഫി കാളാട്, കോഡിനേറ്റർ: ജമാലുദ്ദീൻ ലത്വീഫി, ജനറൽ കൺവീനർ ഡോ. ജാബിർ ജലാലി, ഫിനാൻസ് കൺവീനർ ഫരിയാസ്.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News