സിവിൽ ഡിഫൻസ് സഹകരണം ശക്തമാൻ ഒമാനും സൗദിയും; റിയാദിൽ ഉന്നതതല ചർച്ചകൾ നടന്നു

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനം

Update: 2025-08-07 12:07 GMT
Editor : Thameem CP | By : Web Desk

മസ്‌കത്ത്: സിവിൽ ഡിഫൻസ് മേഖലയിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനും വൈദഗ്ധ്യം കൈമാറുന്നതിനുമായി ഒമാനും സൗദി അറേബ്യയും തമ്മിൽ ചർച്ചകൾ നടത്തി. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ചെയർമാൻ മേജർ ജനറൽ സുലൈമാൻ അലി അൽ ഹുസൈനിയുടെ നേതൃത്വത്തിലുള്ള ഒമാനി സംഘം സൗദി അറേബ്യയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് സന്ദർശിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനം. സിവിൽ ഡിഫൻസ് രംഗത്തെ പൊതുതാൽപ്പര്യ വിഷയങ്ങൾ ചർച്ച ചെയ്യുകയും പരസ്പരം അനുഭവസമ്പത്ത് പങ്കുവെക്കുകയും ചെയ്യുക എന്നതായിരുന്നു സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. സൗദി അറേബ്യയിലെ ജനറൽ ഡയറക്ടർ ഓഫ് സിവിൽ ഡിഫൻസ് മേജർ ജനറൽ ഡോ. ഹമൂദ് സുലൈമാൻ അൽ ഫറാജ് ഒമാനി സംഘത്തെ സ്വീകരിച്ചു.

സൗദി സിവിൽ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒമാൻ സംഘം ഫീൽഡ് സന്ദർശനം നടത്തി. വിവിധ തലങ്ങളിലുള്ള സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർക്കായി നടത്തുന്ന പ്രത്യേക പരിശീലന പരിപാടികളെക്കുറിച്ച് സംഘം ചോദിച്ചറിഞ്ഞു. അപകടസാധ്യതകൾ തടയുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ പ്രതികരിക്കുന്നതിനും ഇൻസ്റ്റിറ്റ്യൂട്ട് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകളും ഉപകരണങ്ങളും സംവിധാനങ്ങളും സംഘം വിലയിരുത്തി.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News