ഹൃദയാഘാതം മൂലം തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു
കരീപറമ്പിൽ ചാത്തന്‍റെ മകൻ ദാസൻ ആണ് മരിച്ചത്
Update: 2022-04-17 18:27 GMT
ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ തളിക്കുളം സ്വദേശി ഒമാനിൽ മരിച്ചു. പുന്നച്ചോട് ഹെൽത്ത് സെന്‍ററിന് സമീപത്തെ കരീപറമ്പിൽ ചാത്തന്‍റെ മകൻ ദാസൻ ആണ് മരിച്ചത്. പ്രമുഖ കമ്പനിയായ ഗൾഫാറിൽ പ്ലാന്‍റ് ഡിപ്പാർട്ട്മെന്‍റിൽ ജോലി ചെയ്തു വരികയായിരുന്നു. ലീവ് കഴിഞ്ഞ് മാർച്ച് 29നാണ് ഇദ്ദേഹം തിരിച്ചെത്തിയത്. കഴിഞ്ഞ 15 വർഷമായി ഒമാനിലാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.