250 റിയാലും ആടും ഒന്നാം സമ്മാനം പ്രഖ്യാപിച്ച് വടംവലി മത്സരം
സലാല ട്രാവലേഴ്സ് ക്ലബിന്റെ മെഗാ വടംവലി മത്സരമാണ് നവംബർ ആറിന് നടക്കുന്നത്
Update: 2026-10-29 09:20 GMT
സലാല: സലാല ട്രാവലേഴ്സ് ക്ലബ് സംഘടിപ്പിക്കുന്ന മെഗാ വടംവലി മത്സരം നവംബർ ആറിന് അഞ്ചാം നമ്പറിലെ ഫാസ് അക്കാദമി മൈതാനിയിൽ നടക്കും . സലാലയിലെയും മസ്കത്തിലെയും പ്രമുഖ ടീമുകൾ മത്സരത്തിൽ പങ്കെടുക്കുമെന്ന് കൺവീനർ സിറാജ് സിദാൻ പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് നാലിന് ആരംഭിക്കുന്ന മത്സരത്തിൽ വനിതകൾക്കായി പ്രത്യേക മത്സരവും ഒരുക്കുന്നുണ്ട്. വിജയികളാകുന്ന ആദ്യ നാല് ടീമുകൾക്ക് സമ്മാനം നൽകും ഒന്നാം സമ്മാനം 250 റിയാലും ഒരു ആടുമാണ്. രണ്ടാം സമ്മാനം 100 റിയാൽ . പ്രമുഖ വ്യക്തികൾ അതിഥികളായി സംബന്ധിക്കും . പരിപാടിയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി അഡ്മിൻമാരായ ബാബു സിദ്ദീഖ്, ഫാറൂഖ്, അനസ്, ഉസ്മാൻ , ശിഹാബ് ആലടി എന്നിവർ പറഞ്ഞു.