Writer - razinabdulazeez
razinab@321
മസ്കത്ത്: ഒമാനിലെ വാഹന ഇൻഷുറൻസ് പോളിസിയിലെ ഭേദഗതികൾ വരുത്തിക്കൊണ്ടുള്ള പരിഷ്കരിച്ച പോളിസി ഇന്ന് മുതൽ പ്രാബല്യത്തിൽ. പ്രകൃതി ദുരന്തങ്ങൾ, മോശം കാലാവസ്ഥ എന്നിവ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഇനി എല്ലാ മോട്ടോർ ഇൻഷുറൻസ് പോളിസികളിലും നിർബന്ധിത പരിരക്ഷ ഉണ്ടായിരിക്കും. തേർഡ് പാർട്ടി ഇൻഷുറൻസ് ഉൾപ്പെടെയുള്ള എല്ലാ പോളിസികളിലും പ്രകൃതി ദുരന്തങ്ങൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഇനി മുതൽ ഓട്ടോമാറ്റിക് കവറേജ് ലഭിക്കും.
ഇൻഷുറൻസ് ക്ലെയിമുകൾ തീർപ്പാക്കുന്നതിന് കൃത്യമായ സമയപരിധിയും നിശ്ചയിച്ചിട്ടുണ്ട്. നിശ്ചിത സമയപരിധിക്കുള്ളിൽ വാഹനത്തിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കി നൽകിയില്ലെങ്കിൽ, ഇൻഷുറൻസ് കമ്പനികൾ പോളിസി ഉടമയ്ക്ക് നഷ്ടപരിഹാരം നൽകേണ്ടി വരും. ഇൻഷുറൻസ് കമ്പനി വാഹനം നന്നാക്കിത്തരുന്നതിന് പകരം, നഷ്ടപരിഹാരം പണമായി വാങ്ങാനുള്ള ഓപ്ഷനും ഉടമകൾക്ക് ലഭിക്കും.