എസ് ഐ സി; ശതാബ്ദി സന്ദേശ യാത്രക്ക് സലാലയിൽ തുടക്കം
എസ് ഐ സി സലാല ആക്ടിംഗ് പ്രസിഡണ്ട് അബ്ദുൽ ഹമീദ് ഫൈസി യാത്ര നായകൻ അബ്ദുല്ലത്തീഫ് ഫൈസി തിരുവള്ളൂരിന് പതാക കൈമാറി
സലാല: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറാം വാർഷിക സമ്മേളന പ്രചരണത്തിന്റെ ഭാഗമായി എസ് ഐ സി സലാല സംഘടിപ്പിക്കുന്ന ശതാബ്ദി സന്ദേശ പ്രചരണ യാത്രക്ക് മിർബാത്ത് മഖാം സിയാറത്തോടെ തുടക്കമായി. എസ് ഐ സി സലാല ആക്ടിംഗ് പ്രസിഡണ്ട് അബ്ദുൽ ഹമീദ് ഫൈസി യാത്ര നായകൻ അബ്ദുല്ലത്തീഫ് ഫൈസി തിരുവള്ളൂരിന് പതാക കൈമാറി. നേതാക്കളായ മൊയ്തീൻ കുട്ടി ഫൈസി, വി പി അബ്ദുസ്സലാം ഹാജി, റഷീദ് കൽപറ്റ, അബ്ദുൽ ഫത്താഹ്, മുഹമ്മദലി മുസ്ല്യാർ അബ്ദുസ്സലാം മിർബാത്ത് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടരി റഈസ് ശിവപുരം സ്വാഗതവും അബ്ദുൽ റസാക്ക് സ്വിസ്സ് നന്ദിയും പറഞ്ഞു. തുടർന്നുള്ള ദിവസങ്ങളിൽ സന്ദേശയാത്ര സലാലയുടെ വിവിധ പ്രദേശങ്ങളിൽ സന്ദർശനം നടത്തും .ജനുവരി19 ന് സലാല അൽ മദ്രസത്ത് സുന്നിയയിൽ സമാപിക്കും .സമാപന സമ്മേളനത്തിൽ സാലിം ഫൈസി കൊളത്തൂർ മുഖ്യാതിഥിയായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.