Writer - റസിൻ അബ്ദുൽ അസീസ്
razinab@321
മസ്കത്ത്: ഒമാനും ഇന്ത്യയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് അംഗീകാരം നൽകിക്കൊണ്ട് സുൽത്താൻ ഹൈതം ബിൻ താരിഖ് ഉത്തരവ് പുറപ്പെടുവിച്ചു. കഴിഞ്ഞ ഡിസംബറിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാൻ സന്ദർശിച്ച വേളയിലാണ് കരാറിന് ധാരണയായത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം, വ്യാപാര-നിക്ഷേപ സാധ്യതകൾ, തന്ത്രപരമായ ബന്ധം എന്നിവ കൂടുതൽ ശക്തമാക്കുകയാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. ഒമാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നാണ് ഇന്ത്യ. ഊർജം, അടിസ്ഥാന സൗകര്യ വികസനം, ഭക്ഷ്യസുരക്ഷ, പ്രവാസികളുടെ ക്ഷേമം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിൽ ശക്തമായ ബന്ധമാണുള്ളത്.