Writer - റസിൻ അബ്ദുൽ അസീസ്
razinab@321
മസ്കത്ത്: ഒമാനിലുണ്ടായ ശക്തമായ മഴയെ തുടർന്ന് സുൽത്താനേറ്റിലെ ഭൂരിഭാഗം ഡാമുകളും പൂർണ ശേഷിയിലെത്തിയതായി കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം അറിയിച്ചു. 209 ഡാമുകളിൽ 181 എണ്ണം പൂർണ ശേഷിയിൽ എത്തിയതായും സുൽത്താനേറ്റിന്റെ ആകെ സംഭരണശേഷിയായ 45.8 കോടി ക്യുബിക് മീറ്ററിൽ 16 കോടി ക്യുബിക് മീറ്റർ വെള്ളം സംഭരിച്ചതായും മന്ത്രാലയം സൂചിപ്പിച്ചു.
മസ്കത്ത് ഗവർണറേറ്റിലെ 8 ഡാമുകളിലായി 7.9 കോടി ക്യുബിക് മീറ്റർ വെള്ളം സംഭരിച്ചു. ഇവിടെ ഡാമുകളിലെ മൊത്തത്തിലുള്ള ശേഷി 16.2 കോടി ക്യുബിക് മീറ്ററാണ്. ദാഖിലിയയിലെ 89 അണക്കെട്ടുകളിൽ 88 എണ്ണവും നിറഞ്ഞു. സൗത്ത് ബാത്തിനയിലെ 23 ഡാമുകളും നോർത്ത് അൽ ശർഖിയയിലെ 10 ഡാമുകളും നിറഞ്ഞു. നോർത്ത് അൽ ബാത്തിനയിൽ 15 ഉം അൽ ദാഹിറയിൽ 33 ഡാമുകളും പൂർണശേഷിയിലെത്തി.