Writer - റസിൻ അബ്ദുൽ അസീസ്
razinab@321
മസ്കത്ത്: ഫലസ്തീൻ തടവുകാരെ വധശിക്ഷക്ക് വിധിക്കുന്ന ഇസ്രായേൽ പാർലമെന്റ് പാസാക്കിയ വിവാദ നിയമത്തെ അപലപിച്ച് ഒമാൻ. ഇസ്രായേൽ പാർലമെന്റായ നെസെറ്റിന്റെ ഈ അംഗീകാരം അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും, തടവുകാരുടെ സംരക്ഷണവുമായി ബന്ധപ്പെട്ട വ്യവസ്ഥകളുടെയും ലംഘനമാണെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ഫലസ്തീൻ തടവുകാരുടെ ജീവനും മനുഷ്യാവകാശങ്ങൾക്കും ഭീഷണിയാകുന്ന ഇത്തരം നടപടികൾ അംഗീകരിക്കാൻ കഴിയില്ല. അന്താരാഷ്ട്ര നിയമ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തടവുകാരുടെ ജീവൻ സംരക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഒമാൻ ആവശ്യപ്പെട്ടു.