ചികിത്സക്കുപോയ ഒമാൻ പ്രവാസി നാട്ടിൽ നിര്യാതനായി
ഒമാനിലെ സൂറിൽ സാമൂഹിക, സാംസ്കാരിക രംഗത്ത പ്രമുഖ വ്യക്തിത്വവും അൽഹരീബ് കമ്പനിയുടെ സി.ഇ.ഒയുമായ കോഴിക്കോട് കക്കോടിയിലെ പൂമക്കോത്ത് അബ്ദുൽ അസീസാണ് നാട്ടിൽ നിര്യാതനായത്
Update: 2023-12-20 19:56 GMT
ഒമാന്‍: ചികിത്സക്കുപോയ ഒമാൻ പ്രവാസി നാട്ടിൽ നിര്യാതനായി. ഒമാനിലെ സൂറിൽ സാമൂഹിക, സാംസ്കാരിക രംഗത്ത പ്രമുഖ വ്യക്തിത്വവും അൽഹരീബ് കമ്പനിയുടെ സി.ഇ.ഒയുമായ കോഴിക്കോട് കക്കോടിയിലെ പൂമക്കോത്ത് അബ്ദുൽ അസീസ് (74) ആണ് നാട്ടിൽ നിര്യാതനായത്. 40 വർഷത്തോളം ഒമാനിലുണ്ടായിരുന്ന ഇദ്ദേഹം ചികിത്സാവശ്യാർഥം രണ്ട് മാസം മുമ്പാണ് നാട്ടിലേക്ക് പോയത്. അൽജാമിഅ ഒമാൻ അലുമ്നിയുടെ വൈസ് പ്രസിഡന്‍റാണ്. ഭാര്യ: സഫിയ. മക്കൾ: മുഹമ്മദ് ദാനിഷ്, മുഹമ്മദ് ജലീസ്, മുഹമ്മദ് ഷമീർ (മൂവരും അൽഹരീബ്), മുഹമ്മദ് തസ്നീം