ഡബ്ല്യു.എം.എഫ് ഒമാൻ നാഷനൽ കൗൺസിൽ ഭാരവാഹികൾ ചുമതലയേറ്റു

ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഡോ. ​ജെ. ര​ത്ന​കു​മാ​റി​നെ ആ​ദ​രി​ച്ചു

Update: 2024-02-25 19:29 GMT
Editor : Shaheer | By : Web Desk
Advertising

മസ്‌കത്ത്​: വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ നാഷണൽ കൗൺസിലിന്‍റെ 2024 -2025 കാലത്തേക്കുള പുതിയ സാരഥികളുടെ സ്ഥാനാരോഹണം പ്രൗഢ ഗംഭീരമായ ചടങ്ങുകളോടെ നടന്നു. റൂവി സി.ബി.ഡി ഏരിയയിലുള്ള സ്റ്റാർ ഓഫ് കൊച്ചിൻ ഹാളിൽ നടന്ന പരിപാടിയിൽ വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ഡോ. ജെ.രത്നകുമാറിനെ ആദരിച്ചു.

നാഷണൽ കോഡിനേറ്റർ സുനിൽ കുമാർ ആണ്​ പൊന്നാട അണിയിച്ച് ആദരിച്ചത്. തുടർന്ന് പുതിയ ഭാരവാഹികൾക്ക് ഡോ.രത്നകുമാർ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ അംഗങ്ങളായ അമ്മുജം രവീന്ദ്രൻ (ഗ്ലോബൽ വൈസ് പ്രസിഡൻറ്), രാജൻ വി കോക്കൂരി (ഗ്ലോബൽ മലയാളം കോഡിനേറ്റർ), സുധീർ ചന്ദ്രോത്ത് (ഗ്ലോബൽ ഐ.ടി ആൻഡ്​ എച്ച്.ആർ കോഡിനേറ്റർ), ഉല്ലാസ് ചേരിയൻ (മിഡിൽ ഈസ്റ്റ് കോഡിനേറ്റർ), ജയാനന്ദൻ ( മിഡിൽ ഈസ്റ്റ്‌ ജോയിന്റ് സെക്രട്ടറി), ബാബു തോമസ് (മിഡിൽ ഈസ്റ്റ്‌ മലയാളം ഫോറം കോർഡിനേറ്റർ), നീത്ത അനിൽ (മിഡിൽ ഈസ്റ്റ്‌ മെമ്പർഷിപ് ഫോറം കോർഡിനേറ്റർ ), പുതിയ കോർ കമ്മിറ്റി അംഗങ്ങളായ സുനിൽ കുമാർ (നാഷണൽ കോഡിനേറ്റർ), ജോർജ് പി. രാജൻ (നാഷണൽ പ്രസിഡൻറ്), ഷേയ്ക്ക് റഫീഖ് (നാഷണൽ സെക്രട്ടറി), ജോസഫ് വലിയ വീട്ടിൽ (ട്രഷറർ), പദ്മകുമാർ (മസ്‌ക്കത്ത്​ സ്റ്റേറ്റ് പ്രസിഡന്റ്‌), നിമ്മി ജോസ് (നിസ്​വ സ്റ്റേറ്റ് പ്രസിഡന്റ്) എന്നിവരെയും ആദരിച്ചു.

പുരുഷന്മാരിലെ പ്രോസ്ട്രേറ്റ് സംബന്ധിച്ച ആരോഗ്യപ്രശ്ങ്ങളെക്കുറിച്ചുള്ള ആരോഗ്യ സെമിനാറിൽ ഒമാൻ കിംസ് ഹെൽത്ത് ഹോസ്പിറ്റലിലെ യൂറോളജി സ്പെഷ്യലിസ്റ്റ് ഡോക്ടർ അരുൺ ബാബു പനക്കൽ സംസാരിച്ചു.

Summary: WMF Oman National Council office bearers took charge

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News