'മൂല്യങ്ങളുടെ അഭാവം വെല്ലുവിളി'; പി മുജീബ് റഹ്മാൻ

ദോഹയിൽ സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടിപ്പിച്ച പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

Update: 2026-09-23 16:14 GMT

ദോഹ: മൂല്യങ്ങളുടെ അഭാവമാണ് സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബ് റഹ്‌മാൻ. ദോഹയിൽ സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടിപ്പിച്ച പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ന്യൂനപക്ഷ സമൂഹങ്ങൾ നേരിടുന്ന വെല്ലുവിളികളെ ഗൗരവത്തോടെ കാണണമെന്നും മുജീബ് റഹ്മാൻ ആവശ്യപ്പെട്ടു.

വഖഫ് നിയമഭേദഗതി, ഏകീകൃത സിവിൽ കോഡ്, എൻ.ആർ.സി തുടങ്ങിയ വിഷയങ്ങളിൽ ഉയരുന്ന ആശങ്കകൾ ഗൗരവതരമാണെന്ന് പി മുജീബ് റഹ്മാൻ ചൂണ്ടിക്കാട്ടി. 'ജനാധിപത്യ സ്ഥാപനങ്ങളും മാധ്യമങ്ങളും കൂടുതൽ ശക്തിപ്പെടണം. സാമൂഹിക നീതി പുലരുമ്പോഴാണ് ജനാധിപത്യം അർഥവത്താകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാഭ്യാസ, സാമൂഹിക, നിയമ മേഖലകളിൽ നടക്കുന്ന ശാക്തീകരണ പ്രവർത്തനങ്ങൾ ചടങ്ങിൽ വിശദീകരിച്ചു. സി.ഐ.സി പ്രസിഡന്റ് ആർ.എസ്. അബ്ദുൽ ജലീൽ അധ്യക്ഷനായിരുന്നു. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് പ്രസിഡണ്ട് സി.ടി സുഹൈബ്, കെ.ടി മുബാറക് തുടങ്ങിയവർ സംസാരിച്ചു. സി.ഐ.സി സംഘടിപ്പിക്കുന്ന ഇസ്‌ലാമിക പ്രതിനിധാനത്തിന്റെ കർമസാക്ഷ്യം ക്യാമ്പയിന്റെ ഭാഗമായി, തനിമ തയ്യാറാക്കിയ തീം ഗാനം പി. മുജീബ് റഹ്‌മാൻ പ്രകാശനം ചെയ്തു. 

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Gulf Desk

contributor

Similar News