മലപ്പുറം പൊന്നാനി സ്വദേശി ഖത്തറിൽ നിര്യാതനായി
ഹമദ് മെഡിക്കൽ കോർപറേഷനിൽ ചികിത്സയിൽ കഴിയവെയാണ് മരണം
Update: 2026-09-19 14:39 GMT
ദോഹ: മലപ്പുറം പൊന്നാനി സ്വദേശി ഖത്തറിൽ നിര്യാതനായി. പൊന്നാനി പള്ളിപ്പടി പാലക്കവളപ്പിൽ ഹംസ (70)യാണ് മരിച്ചത്. ഹമദ് മെഡിക്കൽ കോർപറേഷനിൽ ചികിത്സയിൽ കഴിയവെയാണ് മരണം.
മകനോടൊപ്പം ഖത്തറിലായിരുന്നു താമസം. ഖബറടക്കം ശനി വൈകീട്ട് മിസൈമീർ ഖബർസ്ഥാനിൽ. ഭാര്യ: ഖദീജ. മക്കൾ: റംല, ഷാഹിന, ഫുആദ്, ഹാഷിം (ദോഹ). മരുമക്കൾ: ഹുസൈൻ, സൈനുദ്ദീൻ, നജ്ല, ഷബ്ന