ദോഹയില്‍ നിന്നും ഇന്ത്യയിലേക്ക് പുതിയ വിമാനക്കമ്പനി സര്‍വീസ് തുടങ്ങുന്നു

വൈകാതെ തന്നെ കേരളത്തിലേക്കും സര്‍വീസ് തുടങ്ങാനാണ് കമ്പനി ലക്ഷ്യമിടുന്നത്

Update: 2024-02-17 17:17 GMT

ദോഹ: ഖത്തര്‍ പ്രവാസികള്‍ക്ക് പ്രതീക്ഷ നല്‍കി ദോഹയില്‍ നിന്നും ഇന്ത്യയിലേക്ക് പുതിയ വിമാനക്കമ്പനി സര്‍വീസ് തുടങ്ങുന്നു. ഇന്ത്യയിലെ പുതിയ വിമാനക്കമ്പനിയായ 'ആകാശ', മാര്‍ച്ച് 28ന് മുംബൈ -ദോഹ സെക്ടറില്‍  സര്‍വീസ് തുടങ്ങും.

വൈകാതെ തന്നെ കേരളത്തിലേക്കും സര്‍വീസ് തുടങ്ങാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവില്‍ ഇന്ത്യയില്‍ ആഭ്യന്തര സര്‍വീസുകള്‍ നടത്തുന്ന ആകാശ, അന്താരാഷ്ട്ര സര്‍വീസുകള്‍ക്കും തുടക്കം കുറിക്കുകയാണ്. മുംബൈയില്‍ നിന്നുള്ള ആദ്യ സര്‍വീസ് മാര്‍ച്ച് 28നാണ് ദോഹയിലേക്ക് പുറപ്പെടുക.

കമ്പനിയുടെ ആദ്യ അന്താരാഷ്ട്ര സര്‍വീസായിരിക്കും ഇത്. ദോഹയില്‍ നിന്ന് അധികം വൈകാതെ തന്നെ കേരളത്തിലേക്കും സര്‍വീസ് നടത്താന്‍ ആകാശക്ക് പദ്ധതിയുണ്ട്. ഖത്തറില്‍ നിന്നുള്ള അമിതമായ നിരക്കിന് ഒരു പരിധിവരെ ആശ്വാസം ലഭിക്കാന്‍ ഇത് കാരണമാകും. കൂടുതല്‍ വിമാനക്കമ്പനികള്‍ സര്‍വീസ് നടത്തുന്നത് നിരക്ക് അമിതമായി ഉയര്‍ത്തുന്ന പ്രവണതയ്ക്ക് തടയിടുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു.

ഖത്തറിന് പുറമെ സൗദി അടക്കമുള്ള ജി.സി.സി രാജ്യങ്ങളും ആകാശയുടെ പദ്ധതിയിലുണ്ട്. 2022 ആഗസ്റ്റിലാണ് ആകാശ വിമാനക്കമ്പനി പ്രവര്‍ത്തനം തുടങ്ങിയത്. നിലവില്‍ ഇന്ത്യയിലെ 19 നഗരങ്ങളിലേക്ക് കമ്പനി സര്‍വീസ് നടത്തുന്നുണ്ട്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News