ഞങ്ങൾക്കെന്ത്​ കാര്യം? ഇസ്രായേൽ തെരഞ്ഞെടുപ്പിൽ ഇടപെട്ടെന്ന ആരോപണം തള്ളി ഖത്തർ

Update: 2026-10-29 13:28 GMT
Editor : Rafeeq MM | By : Gulf Desk

ദോഹ: ഇസ്രായേൽ തെരഞ്ഞെടുപ്പിൽ ഖത്തർ ഇടപെട്ടെന്ന ആരോപണം തള്ളി ഖത്തർ വിദേശകാര്യ മന്ത്രാലയം. തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാൻ ഖത്തർ പണം ചെലവഴിക്കുകയോ മറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്തിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അൽ അൻസാരി വാർത്തകുറിപ്പിൽ വ്യക്തമാക്കി. ചില ഇസ്രായേൽ രാഷ്ട്രീയ നേതാക്കളുടെ ആരോപണങ്ങളോട് ‘എക്സ്​’ പ്ലാറ്റ്​ഫോമിലൂടെയാണ്​ മാജിദ്​ അൽ അൻസാരി പ്രതികരിച്ചത്​. ഖത്തറിനെ ഇസ്രായേലിന്‍റെ ആഭ്യന്തര രാഷ്ട്രീയ തർക്കങ്ങളിലേക്ക് വലിച്ചിഴക്കാനുള്ള തെറ്റായ പ്രചാരണത്തിന്‍റെ ഭാഗമാണ് ആരോപണങ്ങളെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

ആരോപണങ്ങൾ ഒരേസമയം പരിഹാസ്യവും അപകടകരവുമാണ്​. ഇസ്രായേലിലെ ചില രാഷ്ട്രീയ, മാധ്യമ മേഖലകളിൽ ഖത്തറിനോടുള്ള അമിത താൽപ്പര്യമാണ് ഇത്തരം പ്രസ്താവനകളിലൂടെ വെളിവാകുന്നത്​. രാഷ്ട്രീയ പരാജയങ്ങളുടെ ഉത്തരവാദിത്തം ഖത്തറിന്‍റെ മേൽ ചുമത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്രായേലിൽ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്ന ഏത് സർക്കാറും അന്താരാഷ്ട്ര നിയമങ്ങളും ഐക്യരാഷ്ട്രസഭയുടെ പ്രസക്തമായ പ്രമേയങ്ങളും പാലിക്കണമെന്ന് ഖത്തർ ആവശ്യപ്പെട്ടു. ഫലസ്തീൻ വിഷയത്തിൽ ഗൗരവത്തോടെയും സത്യസന്ധമായും ഇടപെടണമെന്നും ഫലസ്തീൻ ജനതയുടെ സ്വയംനിർണയാവകാശം ഉൾപ്പെടെയുള്ള അവകാശങ്ങൾ മാനിക്കണമെന്നും അൽ അൻസാരി വ്യക്തമാക്കി. 1967-ലെ അതിർത്തികൾ അടിസ്ഥാനമാക്കി കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള അവകാശവും ഫലസ്തീൻ ജനതയ്ക്ക് ഉറപ്പാക്കണമെന്നും ഖത്തർ ആവശ്യപ്പെട്ടു.

Writer - Rafeeq MM

contributor

Editor - Rafeeq MM

contributor

By - Gulf Desk

contributor

Similar News