ഗള്‍ഫ് സാമ്പത്തിക സഹകരണ യോഗത്തില്‍ ഖത്തര്‍ പങ്കെടുത്തു

Update: 2022-01-24 09:14 GMT
Advertising

ദോഹ: ജിസിസി സാമ്പത്തിക സഹകരണ കൗണ്‍സിലിന്റെ 115ാമത് എക്സ്ട്രാ ഓര്‍ഡിനറി യോഗത്തില്‍ ഖത്തര്‍ പങ്കെടുത്തു. ഓണ്‍ലൈന്‍ വഴി നടന്ന കോണ്‍ഫറന്‍സില്‍ ധനകാര്യ മന്ത്രി അലി ബിന്‍ അഹമ്മദ് അല്‍ കുവാരിയാണ് രാജ്യത്തെ പ്രതിനിധീകരിച്ചത്.

സാമ്പത്തിക സുസ്ഥിരത കൈവരിക്കുന്നതിനും സമഗ്ര വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നയങ്ങളും അവയുടെ പുരോഗതികളും സാമ്പത്തിക പരിഷ്‌കരണ ശ്രമങ്ങളും യോഗത്തില്‍ അവലോകനം ചെയ്തു.

ഇതുമായി ബന്ധപ്പെട്ട്, സുപ്രിം കൗണ്‍സില്‍ പുറപ്പെടുവിച്ച സാമ്പത്തിക തീരുമാനങ്ങളും, ജിസിസി പൊതു വിപണിയുമായി ബന്ധപ്പെട്ട പദ്ധതികളുടെ നടത്തിപ്പും പൂര്‍ത്തീകരണവും സംബന്ധിച്ച ജനറല്‍ സെക്രട്ടേറിയറ്റിന്റെ മെമ്മോറാണ്ടവും ജിസിസി ധനമന്ത്രിമാര്‍ ചര്‍ച്ച ചെയ്തു. അവ നേരിടുന്ന പ്രതിസന്ധികള്‍ മറികടക്കാനുള്ള മാര്‍ഗ്ഗങ്ങളും യോഗത്തില്‍ അവലോകനം ചെയ്തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News