മീഡിയവണ്‍ ഖത്തറില്‍ നടത്തുന്ന റണ്‍ ദോഹ റണ്‍ മാരത്തണ്‍ ഡിസംബര്‍ 31 ന്

വിജയികള്‍ക്കായി കാത്തിരിക്കുന്നത് ആകര്‍ഷകമായ സമ്മാനങ്ങള്‍

Update: 2021-12-20 17:49 GMT

മീഡിയവണ്‍ ഖത്തറില്‍ നടത്തുന്ന റണ്‍ ദോഹ റണ്‍ മാരത്തണ്‍ ഡിസംബര്‍ 31 ന് നടക്കും. പുരുഷ-വനിതാ വിഭാഗങ്ങളിലായി സ്വദേശികള്‍ക്കും വിദേശികള്‍ക്കും ദീര്‍ഘ ദൂര ഓട്ട മത്സരങ്ങളില്‍ പങ്കെടുക്കാം. ആകര്‍ഷകമായ സമ്മാനങ്ങളാണ് വിജയികള്‍ക്കായി കാത്തിരിക്കുന്നത് 

ഖത്തറിന്‍റെ കായികകുതിപ്പിനൊപ്പം ചേര്‍ന്നുകൊണ്ട് ജനങ്ങളില്‍ വ്യായാമശീലം വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യവുമായാണ് മീഡിയവണ്‍ റണ്‍ ദോഹ റണ്‍ എന്ന പേരില്‍ ദീര്‍ഘദൂര ഓട്ട മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. പതിനായിരം, അയ്യായിരം, മൂവ്വായിരം മീറ്ററുകളിലാണ് മത്സരം. മുതിര്‍ന്നവരില്‍ ഓപ്പണ്‍, മാസ്റ്റേഴ്സ് എന്നീ രണ്ട് കാറ്റഗറികളിലായി പുരുഷന്മാര്‍ക്കും വനിതകള്‍ക്കും വെവ്വേറെ മത്സരങ്ങള്‍ നടക്കും.

Advertising
Advertising

പതിനാറ് മുതല്‍ നാല്‍പ്പത് വയസ്സ് വരെയുള്ളവരാണ് ഓപ്പണ്‍ വിഭാഗത്തില്‍ പങ്കെടുക്കുക. നാല്‍പ്പത് വയസ്സിന് മുകളിലുള്ളവരാണ് മാസ്റ്റേഴ്സ് കാറ്റഗറിയില്‍ പങ്കെടുക്കേണ്ടത്. കുട്ടികള്‍ക്ക് പ്രൈമറി, സെക്കണ്ടറി എന്നിങ്ങനെ രണ്ട് കാറ്റഗറിയാണുള്ളത്. ഏഴ് വയസ്സ് മുതല്‍ പത്ത് വയസ്സ് വരെയുള്ള കുട്ടികളാണ് പ്രൈമറി കാറ്റഗറിയില്‍ മത്സരിക്കുക. പതിനൊന്ന് മുതല്‍ 15 വരെ സെക്കന്‍ററി കാറ്റഗറിയിലും. പന്ത്രണ്ട് വയസ്സിന് മുകളിലുള്ളവര്‍ വാക്സിനേഷന്‍ രണ്ട് ഡോസും പൂര്‍ത്തിയാക്കിയവരാകണം. പന്ത്രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വാക്സിനേഷന്‍ നിര്‍ബന്ധമില്ല. ഡിസംബര്‍ 31 വെള്ളിയാഴ്ച്ച രാവിലെ ഏഴ് മണി മുതല്‍ ദോഹ ആസ്പയര്‍ പാര്‍ക്കില്‍ മത്സരങ്ങള്‍ ആരംഭിക്കും. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ടീ ഷര്‍ട്ട്, മെഡല്‍, ഇലക്ട്രോണിക് ബിബ് തുടങ്ങിയവ നല്‍കും. എല്ലാ കാറ്റഗറികളിലും ഒന്ന് മുതല്‍ മൂന്ന് വരെ സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് സ്മാര്‍ട്ട് വാച്ചുകള്‍ സമ്മാനമായി നല്‍കും. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 31357221, 55200890 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News