കാബൂള്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തിന് ഖത്തറിന്റെ സഹായം തേടാനൊരുങ്ങി താലിബാന്‍

കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തിന് സാങ്കേതിക സഹായം നല്‍കുന്നതിനായി താലിബാന്‍ ഖത്തറിനെ സമീപിക്കാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. മുഴുവന്‍ വിദേശസൈന്യത്തിനും രാജ്യം വിടാനായി താലിബാന്‍ നല്‍കിയ അവസാന തിയതി ഈ ചൊവ്വാഴ്ച്ചയാണ്.

Update: 2021-08-29 16:48 GMT
Advertising

കാബൂള്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തിന് ഖത്തറിന്റെ സഹായം തേടാനൊരുങ്ങി താലിബാന്‍. വിമാനത്താവള പ്രവര്‍ത്തനത്തിനുള്ള സാങ്കേതിക സഹായം നല്‍കുന്നതിനായി തുര്‍ക്കിയുടെ സഹായം ആവശ്യപ്പെട്ടെങ്കിലും മറുപടി ലഭിക്കാത്തതോടെയാണ് താലിബാന്റെ പുതിയ നീക്കം. താലിബാന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ജസീറയാണ് വാര്‍ത്ത പുറത്തുവിട്ടത്.

കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തിന് സാങ്കേതിക സഹായം നല്‍കുന്നതിനായി താലിബാന്‍ ഖത്തറിനെ സമീപിക്കാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. മുഴുവന്‍ വിദേശസൈന്യത്തിനും രാജ്യം വിടാനായി താലിബാന്‍ നല്‍കിയ അവസാന തിയതി ഈ ചൊവ്വാഴ്ച്ചയാണ്. ഇതിന് ശേഷം കാബൂള്‍ വിമാനത്താവളത്തിന്റെ പൂര്‍ണമായ നിയന്ത്രണം താലിബാന്‍ ഏറ്റെടുക്കും. എന്നാല്‍ സ്വന്തം നില്ക്ക് വിമാനത്താവളം പ്രവര്‍ത്തിപ്പിക്കാന്‍ നിലവില്‍ താലിബാന് സാധ്യമല്ല. തുര്‍ക്കിയുടെ സാങ്കേതിക സഹായം ഇക്കാര്യത്തില്‍ താലിബാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കാബൂളിലെ തുര്‍ക്കി സൈന്യത്തോടടക്കം രാജ്യം വിടാന്‍ ആവശ്യപ്പെട്ട ഘട്ടത്തില്‍ അവര്‍ സഹായിക്കാന്‍ തയ്യാറായേക്കില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. തുര്‍ക്കി സമ്മതം മൂളിയില്ലെങ്കില്‍ പിന്നെ താലിബാന്‍ ഖത്തറിനെ സമീപിച്ചേക്കുമെന്ന് താലിബാന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഖത്തര്‍ ഇക്കാര്യത്തില്‍ എന്ത് തീരുമാനമെടുക്കുമെന്ന് വ്യക്തമല്ല.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News