Writer - റസിൻ അബ്ദുൽ അസീസ്
razinab@321
റിയാദ്: സൗദി തിയേറ്ററുകളിൽ നിന്ന് മാത്രമായി പത്തു ലക്ഷത്തിലേറെ ടിക്കറ്റുകൾ വിറ്റഴിച്ച് റെക്കോർഡിട്ട് സൗദി ആക്ഷൻ ചിത്രം സെവൻ ഡോഗ്സ്. സൗദി എന്റർടൈൻമെന്റ് അതോറിറ്റിയുടെ പിന്തുണയോടെയാണ് സിനിമ പുറത്തിറക്കിയത്. തലസ്ഥാനമായ റിയാദിലാണ് സിനിമയിലെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചിട്ടുള്ളത്. മലയാളികളടക്കം ഇതിൽ വേഷമിട്ടിട്ടുണ്ട് എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.
സൗദി ബോക്‌സ് ഓഫീസിൽ ചരിത്രനേട്ടവുമായി മുന്നേറുകയാണ് സെവൻ ഡോഗ്സ്, സൗദിയിലെ തിയേറ്ററുകളിൽ നിന്ന് മാത്രമായി 10 ലക്ഷത്തിലേറെ ടിക്കറ്റുകൾ വിറ്റഴിച്ചിരിക്കുകയാണ്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ അറബ് ചിത്രമെന്ന നേട്ടം ചിത്രം സ്വന്തമാക്കിയിരിക്കുകയാണ് സിനിമ. മേയ് അവസാന വാരം തിയേറ്ററുകളിലെത്തിയ ചിത്രം സൗദിയിലുടനീളം വൻ ജനപ്രീതിയാണ് നേടുന്നത്. റിലീസ് ചെയ്ത് 8 ദിവസത്തിനുള്ളിൽ തന്നെ ചിത്രത്തിന്റെ ആകെ വരുമാനം 4 കോടി 35 ലക്ഷം സൗദി റിയാലിലെത്തിയിരുന്നു.
സൗദി എന്റർടൈൻമെന്റ് അതോറിറ്റിയുടെ പിന്തുണയോടെയാണ് സിനിമ പുറത്തിറക്കിയത്. അതോറിറ്റിയുടെ ചെയർമാനായ തുർക്കി അൽ ഷെയ്‌ഖിന്റെ കഥയെ ആസ്പദമാക്കിയാണ് സിനിമ. സൗദി തലസ്ഥാനമായ റിയാദിലെ ബിഗ് ടൈം സ്റ്റുഡിയോയിലാണ് സിനിമയിലെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചിട്ടുള്ളത്. 150 മില്യൺ സൗദി റിയാലിലധികം ബജറ്റുള്ള ഈ ചിത്രം അറബ് സിനിമാ ചരിത്രത്തിൽ തന്നെ ഒന്നാം നിരയിലാണ്. 175 ലധികം സൗദി സാങ്കേതിക പ്രവർത്തകർ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.