ഖാംനഇയുടെ സംസ്കാര ചടങ്ങിൽ നേരിട്ടെത്തി അനുശോചനമറിയിച്ച് സൗദി വിദേശകാര്യ സഹമന്ത്രി

ടെഹ്റാനിലെ ചടങ്ങിൽ വലീദ് അൽഖുറൈജിയും പ്രതിനിധി സംഘവും പങ്കെടുത്തു

Update: 2026-07-04 08:39 GMT

റിയാദ്: ഇഅമേരിക്ക- ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ സംസ്കാര ചടങ്ങിൽ സൗദി ഭരണകൂടത്തിന്റെ അനുശോചനം ഇറാൻ പ്രസിഡന്റിനെ നേരിട്ടറിയിച്ച് സൗദി വിദേശകാര്യ സഹമന്ത്രി വലീദ് അൽ ഖുറൈജി. ഇന്നലെ ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ നടന്ന ഔദ്യോഗിക അനുശോചന ചടങ്ങിൽ പങ്കെടുക്കവേയാണ് അദ്ദേഹം സൗദിയുടെ സന്ദേശം കൈമാറിയത്. രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ്, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ എന്നിവരുടെ അനുശോചനം ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്കിയാനെ വലീദ് അൽ ഖുറൈജി നേരിട്ട് അറിയിക്കുകയായിരുന്നു.

ടെഹ്റാനിൽ നടന്ന പ്രത്യേക അനുസ്മരണ ചടങ്ങിൽ സൗദി അറേബ്യയെ പ്രതിനിധീകരിച്ചാണ് സഹമന്ത്രിയും സംഘവും പങ്കെടുത്തത്. ഖാംനഇയുടെ ജന്മനാടായ മഷാദിലെ ഇമാം റെസ ദേവാലയത്തില്‍ ചടങ്ങുകള്‍ സമാപിക്കും. ഇന്ന് ആരംഭിക്കുന്ന സംസ്‌കാര ചടങ്ങുകള്‍ ജൂലൈ ആറിനാണ് പൂര്‍ത്തിയാകുക. ആറു ദിവസം നീണ്ട് നിൽക്കുന്ന സംസ്‌ക്കാര ചടങ്ങിൽ നൂറ് രാജ്യങ്ങളിൽ നിന്നായി ലക്ഷകണക്കിന് ആളുകൾ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    

Writer - മുഫീദ വീരാൻ

contributor

Editor - മുഫീദ വീരാൻ

contributor

By - Web Desk

contributor

Similar News