ലോകത്തിലെ സമ്പന്ന നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടി സൗദിയിലെ ദമ്മാം
പ്രതിശീര്‍ഷ ജി.ഡി.പിയില്‍ 39ാം സ്ഥാനം നേടിയാണ് നഗരത്തിന്‍റെ നേട്ടം
ദമ്മാം: ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടി സൗദിയിലെ ദമ്മാം. ഓക്സ്ഫോർഡ് ഇക്കണോമിക്സ് തയ്യാറാക്കിയ പട്ടികയില്‍ ഇടം നേടിയ ഏക അറബ് നഗരം കൂടിയാണ് ഇത്. പ്രതിശീര്‍ഷ ജി.ഡി.പിയില്‍ 39ാം സ്ഥാനം നേടിയാണ് നഗരത്തിന്‍റെ നേട്ടം. സൗദി അറേബ്യയിലെ എണ്ണവാതക ഭീമനായ സൗദി അരാംകോയുടെ ആസ്ഥാനം കൂടിയാണ് ദമ്മാം.
പ്രതിശീര്‍ഷ ജി.ഡി.പി 97100 ഡോളറുമായി മുപ്പത്തിയൊന്‍പതാം സ്ഥാനത്തിനാണ് നഗരം അര്‍ഹത നേടിയത്. പട്ടികയില്‍ ഇടം നേടുന്ന ഏക അറബ് നഗരം കൂടിയാണ് ദമ്മാം. ഓക്സ്ഫോർഡ് ഇക്കണോമിക്സ് തയ്യാറാക്കിയ റിപ്പോർട്ടിലാണ് നേട്ടം. സൗദിയുടെ ദേശീയ എണ്ണ കമ്പനിയും ആഗോള എണ്ണ പ്രകൃതി വാതക വിതര രംഗത്തെ ഭീമനുമായ സൗദി അരാംകോയുടെ ആസ്ഥാനം സ്ഥതി ചെയ്യുന്ന ഇടം കൂടിയാണ് ദഹ്റാന്‍ ഉള്‍പ്പെടുന്ന ദമ്മാം നഗരം. ഊർജ്ജ മേഖലയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും മറ്റ് സംവിധാനങ്ങളും സ്ഥിതി ചെയ്യുന്നത് കിഴക്കന്‍ പ്രവിശ്യയിലുള്‍പ്പെടുന്ന ദമ്മാമിലും പരിസരങ്ങളിലുമായാണ്. ഇത് ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനത്തിന് പ്രധാന കാരണമായി. അമേരിക്കൻ നഗരമായ സാൻ ജോസെയാണ് പട്ടികയില്‍ ഒന്നമതെത്തിയ നഗരം.