‘ഗസ്സയിലെ ആക്രമണം തടയാന്‍ സൗദിയുടെ നേതൃത്വത്തില്‍ ശ്രമങ്ങളാരംഭിച്ചു’

പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടുവരിക സൗദിയുടെ പ്രധാന ലക്ഷ്യമെന്ന് കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍

Update: 2023-12-27 18:13 GMT

മൂന്ന് മാസത്തോടടുക്കുന്ന ഗസ്സ ആക്രമണം അവസാനിപ്പിക്കാന്‍ സൗദി അറേബ്യ ശ്രമങ്ങളാരംഭിച്ചതായി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. അറബ് ഇസ്ലാമിക് രാഷ്ട്ര നേതൃത്വത്തങ്ങളുമായി ചേര്‍ന്നാണ് സൗദി ഇതിന് പരിശ്രമിച്ച് വരുന്നത്. പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കുകയാണ് സൗദിയുടെ മുഖ്യലക്ഷ്യമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സൗദി ശൂറാ കൗണ്‍സിലിന്റെ വാര്‍ഷിക പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കിരീടവകാശി. വിഷന്‍ 2030ന് കീഴില്‍ രാജ്യം കൈവരിച്ചുവരുന്ന വികസന കുതിച്ചുചാട്ടങ്ങള്‍ അദ്ദേഹം ശൂറാ അംഗങ്ങളുടെ ശ്രദ്ധയില്‍ പെടുത്തി.

Advertising
Advertising

രാജ്യം അഭൂതപൂര്‍വ്വമായ വളര്‍ച്ചയുടെ പാതയിലാണ്. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ 50 ശതമാനത്തിലധികം കൈവരിക്കാന്‍ കഴിഞ്ഞു. രാജ്യത്തിന്റെ റെക്കോര്‍ഡ് ജി.ഡിപി വളര്‍ച്ചയും എണ്ണ ഇതര മേഖലയുടെ വളര്‍ച്ചയും പ്രത്യേകം പരാമര്‍ശിച്ചു.

2023ല്‍ ടൂറിസം മേഖലയില്‍ രാജ്യം ചരിത്രപരമായ വളര്‍ച്ച രേഖപ്പെടുത്തി. 64 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. കഴിയുന്നത്ര തീര്‍ഥാടകര്‍ക്ക് ഹജ്ജും ഉംറയും സുഗമമാക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണ്.

വരും വര്‍ഷം ഒരു കോടി ഉംറ തീര്‍ഥാടകര്‍ക്ക് സൗകര്യമൊരുക്കുമെന്നും കിരീടവകാശി വ്യക്തമാക്കി. നല്ല അയല്‍പക്കമായി പ്രാദേശികമായും ആഗോള തലത്തിലും സുരക്ഷയും സുസ്ഥിരതയും വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News