ഗൾഫ് മലയാളി ഫെഡറേഷൻ പുതിയ ജിസിസി നേതൃത്വത്തെ തെരഞ്ഞെടുത്തു

ബഷീർ അമ്പലായി (ബഹ്‌റൈൻ) പ്രസിഡണ്ട്, ജയൻ കൊടുങ്ങല്ലൂർ (സൗദി അറേബ്യ) ജനറൽ സെക്രട്ടറി

Update: 2026-11-03 10:53 GMT

റിയാദ്: പ്രവാസി മലയാളികളുടെ ക്ഷേമം, സാമൂഹിക ഐക്യം, ജീവകാരുണ്യ പ്രവർത്തനം എന്നിവ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പ്രവാസി കൂട്ടായ്മയായ ഗൾഫ് മലയാളി ഫെഡറേഷന്റെ 2026-2027 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ജിസിസി ഭാരവാഹികളെ പ്രഖ്യാപിച്ചു. ബഷീർ അമ്പലായി (ബഹ്‌റൈൻ) പ്രസിഡണ്ട്, ജയൻ കൊടുങ്ങല്ലൂർ (സൗദി അറേബ്യ) ജനറൽ സെക്രട്ടറി. സുനിൽ മാക്കർ (ഖത്തർ)ട്രഷറർ, അഫ്‌സൽ കണ്ണൂർ (സൗദി അറേബ്യ) ജിസിസി കോർഡിനേറ്റർ എന്നിവരെയും തിരഞ്ഞെടുത്തു.

റാഫി പാങ്ങോട് (സൗദി അറേബ്യ) ആണ് സംഘടനയുടെ ഫൗണ്ടർ ചെയർമാൻ. സലിം (ഖത്തർ), അലക്‌സ് ബേബി (ബഹ്‌റൈൻ) വൈസ് പ്രസിഡന്റുമാർ. കെ. വി. അജേഷ് (ബഹ്‌റൈൻ), ഫജ്‌റുദ്ദീൻ മൂപ്പൻ (ദുബൈ) എന്നിവർ ജോയിന്റ് സെക്രട്ടറിമാരായി തെരഞ്ഞെടുത്തു.

Advertising
Advertising

ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ. കമാൽ പാഷ, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, മുൻ ഡിജിപി ജേക്കബ് പുന്നൂസ് എന്നിവരാണ് സംഘടനയുടെ മുഖ്യ രക്ഷാധികാരികൾ.

വനിതാ കോർഡിനേറ്ററായി കമർബാനു വലിയകത്തിനെയും (സൗദി അറേബ്യ), ലീഗൽ അഡൈ്വസറായി അഡ്വ. ആർ. മുരളീധരനെയും (കേരളം) തെരഞ്ഞെടുത്തു.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്ന സംഘടനയുടെ ചാരിറ്റി കൺവീനർമാരായി സാമൂഹിക പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി (ദുബൈ), നാസർ മാനു (ദുബൈ), അബ്ദുൽ അസീസ് പവിത്ര (സൗദി അറേബ്യ) എന്നിവരെ തിരഞ്ഞെടുത്തു. മീഡിയ കോർഡിനേറ്ററായി കാസിം പാടത്തായിയും (ബഹ്‌റൈൻ), മീഡിയ അഡൈ്വസർ വേണു പരമേശ്വരൻ (കേരളം)

കൂടാതെ ഗൾഫ് നാടുകളിൽ നിന്നും കേരളത്തിൽ നിന്നുമായി പ്രമുഖ പൊതുപ്രവർത്തകരെ ഉൾപ്പെടുത്തി 24 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കും രൂപം നൽകി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Gulf Desk

contributor

Similar News