ഹൂതി ആക്രമണവും മേഖലയിലെ സംഘർഷവും; യുഎസ് യുദ്ധകാര്യ സെക്രട്ടറിയുമായി ചർച്ച നടത്തി സൗദി പ്രതിരോധ മന്ത്രി
ചർച്ച ഫോൺ വഴി
Update: 2026-11-03 09:27 GMT
റിയാദ്: ഹൂതി ആക്രമണങ്ങളെക്കുറിച്ചും മേഖലയിലെ സംഘർഷം ലഘൂകരിക്കുന്നതിനെക്കുറിച്ചും യുഎസ് യുദ്ധകാര്യ സെക്രട്ടറിയുമായി ചർച്ച നടത്തി സൗദി പ്രതിരോധ മന്ത്രി. സൗദി പ്രതിരോധ മന്ത്രി പ്രിൻസ് ഖാലിദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ്, യുഎസ് യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്സെത്തുമായി ഫോണിലൂടെയാണ് ചർച്ച നടത്തിയത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണത്തിനുള്ള സാധ്യതകൾ ഇരുവരും അവലോകനം ചെയ്തു. മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള ശ്രമങ്ങൾ, സൗദി അറേബ്യക്കെതിരെ ഹൂതികൾ തുടരുന്ന ആക്രമണങ്ങൾ തുടങ്ങി പ്രാദേശികവും അന്താരാഷ്ട്രവുമായ വിവിധ വിഷയങ്ങളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.