പ്രോ യൂനിയന്‍ ഓഡിറ്റ് കണ്‍സള്‍ട്ടിംഗ് കമ്പനി പ്രവര്‍ത്തനമാരംഭിച്ചു

ദമ്മാം ഫൈസലിയ്യയിലും റിയാദ്, ജിദ്ദ എന്നിവിടങ്ങളിലുമാണ് ഓഫീസുള്ളത്

Update: 2023-12-07 19:34 GMT
Editor : Shaheer | By : Web Desk

റിയാദ്: സൗദിയിലെ പ്രമുഖ ഓഡിറ്റ് ആന്റ് കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പായ ഹാന്‍സ് ആന്റ് പാര്‍ട്ടണേഴ്‌സ് പ്രോ യൂനിയന്‍ എന്ന പേരില്‍ പുതിയ കമ്പനി ആരംഭിച്ചു. സകാത്ത്, വാറ്റ്, ടാക്‌സ് സംബന്ധമായ എല്ലാ രേഖകളും നേരിട്ട് തയ്യാറാക്കി നല്‍കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായാണ് പ്രോ യൂനിയന്‍ നിലവില്‍ വന്നത്. കമ്പനിയുടെ ആസ്ഥാനം ദമ്മാം ഫൈസലിയ്യയില്‍ പ്രവര്‍ത്തനമാരംഭിച്ചു.

സൗദിയിലെ ഓഡിറ്റിംഗ് ആന്റ് കണ്‍സള്‍ട്ടിംഗ് മേഖലയില്‍ രണ്ട് പതിറ്റാണ്ടിലേറെ പ്രവര്‍ത്തന പരിചയമുള്ള ഹാന്‍സ് ആന്റ് പാര്‍ട്ടണേഴ്‌സ് ഗ്രൂപ്പ് പുതിയ കമ്പനി ആരംഭിച്ചു. പ്രോ യൂനിയന്‍ എന്ന പേരിലാണ് പുതിയ കമ്പനി. സകാത്ത്, വാറ്റ്, ടാക്‌സ്, ഓഡിറ്റിംഗ് സംബന്ധമായ എല്ലാ രേഖകളും വര്‍ക്കുകളും കമ്പനി വഴി പൂര്‍ത്തീകരിച്ച് നല്‍കും. സൗദി സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റിയുടെ അംഗീകാരമുള്ള ഏക ഇന്ത്യന്‍ കമ്പനി കൂടിയാണ് പ്രോ യൂനിയന്‍ എന്ന് കമ്പനി സി.ഇ.ഒ നജീബ് മുസ്ല്യാരകത്ത് പറഞ്ഞു.

Advertising
Advertising
Full View

ദമ്മാം ഫൈസലിയ്യയില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രോ യൂനിയന് റിയാദിലും ജിദ്ദയിലും ശാഖകള്‍ പ്രവര്‍ത്തിക്കും. സൗദിയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ കമ്പനികള്‍ക്കും സംരഭകര്‍ക്കും തദ്ദേശിയ കമ്പനികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും ക്വാളിറ്റിയുള്ള സര്‍വീസ് ലഭ്യമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് മാനേജ്‌മെന്റ് അംഗങ്ങള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. മാനേജ്‌മെന്റ് പ്രതിനിധികളായ മുഹമ്മദ് അല്‍മുബാറക്ക്, ഒംറാന്‍ അല്‍ജറാശ്, അബ്ദുല്ല അല്‍ഖത്താന്‍, നജീബ് മുസ്ല്യാരകത്ത്, ഹാമിദ് ഹുസൈന്‍, സാക്കിര്‍ ഹുസൈന്‍ എന്നവര് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Summary: Hans & Partners, a leading audit and consulting group in Saudi Arabia, has launched a new company called Pro Union.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News