മരിച്ചയാളുടെ വാഹനം സ്റ്റാറ്റസ് ശരിയാക്കാതെ ഓടിച്ചാൽ സൗദിയിൽ 500 മുതൽ 900 റിയാൽ വരെ പിഴ

വാഹനം കണ്ടുകെട്ടലും ശിക്ഷ, നിയമ ഭേദഗതി അവതരിപ്പിച്ചു

Update: 2026-04-19 16:19 GMT

റിയാദ്: മരിച്ച വ്യക്തിയുടെ വാഹനം നിയമപരമായ നില ശരിയാക്കാതെ ഓടിച്ചാൽ സൗദിയിൽ 500 മുതൽ 900 റിയാൽ വരെ പിഴ. നിയമലംഘനം പരിഹരിക്കുന്നതുവരെ വാഹനം കണ്ടുകെട്ടുന്നതും ഉൾപ്പെടെയുള്ള ശിക്ഷയുമുണ്ടാകും. ഇതുസംബന്ധിച്ചുള്ള വ്യവസ്ഥ ചേർത്ത് പൊതു സുരക്ഷാ ഡയറക്ടറേറ്റ് ഗതാഗത നിയമത്തിൽ ഭേദഗതി വരുത്താൻ നിർദേശിച്ചു.

വാഹനത്തിന്റെ നിയമപരമായ നില ശരിയാക്കാൻ മരണപ്പെട്ടയാളുടെ അവകാശികളെ പ്രോത്സാഹിപ്പിക്കുകയാണ് ഭേദഗതിയുടെ ലക്ഷ്യം. ഏതെങ്കിലും അവകാശിയോ മറ്റ് കക്ഷിയോ ശരിയായ അംഗീകാരമില്ലാതെ വാഹനം ഓടിച്ചാൽ അതിന്റെ സ്റ്റാറ്റസ് ശരിയാക്കുന്നതുവരെ വാഹനം കണ്ടുകെട്ടാനും ഭേദഗതി ലക്ഷ്യമിടുന്നു. ഇതുവഴി ഗതാഗത ലംഘനങ്ങളുടെയും അപകടങ്ങളുടെയും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് തടയുകയും യാത്രികരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു.

പൊതുജനങ്ങളുടെ അഭിപ്രായത്തിനായി ഇസ്തിത്‌ലാ പ്ലാറ്റ്ഫോം വഴിയാണ് ഡയറക്ടറേറ്റ് നിർദേശം അവതരിപ്പിച്ചത്. ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 68 ലെ നാലാം ഖണ്ഡികയാണ് ഭേദഗതി ചെയ്യുന്നത്. മരണപ്പെട്ട വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വാഹനം അനുമതിയില്ലാതെ ഓടിക്കുന്നത് ട്രാഫിക് നിയമ ലംഘനമായി കണക്കാക്കുന്നതാണ് ഭേദഗതി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News