'മക്ക പ്രതിരോധ കരാർ സമാധാനത്തിന്, ഹറമുകളുടെ സുരക്ഷ പാകിസ്താന് പ്രധാനം'; ഷഹബാസ് ശരീഫ്

കരാർ സമാധാനവും സ്ഥിരതയും ലക്ഷ്യമിടുന്നതാണെന്നും ഷഹബാസ് ശരീഫ്

Update: 2026-09-26 17:40 GMT

ജിദ്ദ: മക്ക പ്രതിരോധ കരാറും ഇരുഹറമുകളുടെയും സുരക്ഷ പാകിസ്താന് പ്രധാനമാണെന്നും പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. യുഎൻ പൊതുസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗദി അറേബ്യ, തുർക്കി, പാകിസ്താൻ എന്നിവ തമ്മിലുള്ള മക്ക സംയുക്ത പ്രതിരോധ കരാർ സമാധാനവും സ്ഥിരതയും ലക്ഷ്യമിടുന്നതാണെന്നും കരാർ ഒരു രാജ്യത്തെയും ലക്ഷ്യമിടുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ വ്യാപിക്കുന്നത് സമുദ്രഗതാഗതത്തെയും ആഗോള സമ്പദ്‌വ്യവസ്ഥയെയും ബാധിക്കുമെന്നും അന്താരാഷ്ട്ര വ്യാപാരത്തിനായി ഹോർമുസ് കടലിടുക്കും ബാബ് അൽ-മന്ദബും തുറന്നുനൽകേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. 1967ലെ അതിർത്തി അടിസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം വേണമെന്ന നിലപാടും പാകിസ്ഥാൻ ആവർത്തിച്ചു.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Gulf Desk

contributor

Similar News