റിയാദ്​ ആക്രമണം: വിമാന സർവിസുകൾ റദ്ദാക്കൽ നീട്ടി വിമാന കമ്പനികൾ

എയർ ഇന്ത്യ 14 വരെയും എക്സ്​പ്രസ്​ 15 വരെയും സർവിസ്​ റദ്ദാക്കി

Update: 2026-10-11 04:34 GMT
Editor : Rafeeq MM | By : Gulf Desk

റിയാദ്​/ ന്യൂദൽഹി: റിയാദ്​ അന്താരാഷ്ട്ര വിമാനത്താവളത്തിന്​ നേരെ യമനിലെ ഹൂതി വിമതർ നടത്തിയ ആക്രമണത്തെ തുടർന്ന്​ വിമാന സർവിസുകൾ റദ്ദാക്കി വിവിധ കമ്പനികൾ. ഇന്ത്യൻ വിമാന കമ്പനികളും ഗൾഫ്​ രാജ്യങ്ങളിലെ കമ്പനികളും സർവിസ്​ റദ്ദാക്കുകയോ തിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്​. ഇന്ത്യൻ കമ്പനികളായ എയർ ഇന്ത്യ ഒക്ടോബർ 15 വരെയും എക്സ്​പ്രസ്​ 14 വരെയും ആകാശ എയർ 13 വരെയും സർവിസുകൾ റദ്ദാക്കിയിട്ടുണ്ട്​. ഗൾഫ്​ രാജ്യങ്ങളി​ലെ കമ്പനികളായ ഇത്തിഹാദ്, ഖത്തർ എയർവേസ്​, എമിറേറ്റ്​സ്​, കുവൈത്ത്​ എയർവേസ്​ അടക്കം കമ്പനികളും സർവിസുകൾ റദ്ദാക്കുകയോ മറ്റ്​ വിമാന കമ്പനികളിലേക്ക്​ മാറ്റുകയോ ചെയ്​തിട്ടുണ്ട്​. കണക്​ഷൻ വിമാനങ്ങളിൽ റിയാദിലേക്ക്​ യാത്ര ചെയ്തവരും പ്രയാസത്തിലായിട്ടുണ്ട്​. ആക്രമണത്തെ തുടർന്ന്​ റിയാദ്​ വിമാനത്താവളം അടച്ചതോടെയാണ്​ പലർക്കും യാത്രാമധ്യേയുള്ള വിമാനത്താവളങ്ങളിൽ കുടുങ്ങിയത്​. സൗദിയിലെ മറ്റ്​ വിമാനത്താവളങ്ങളിലേക്ക്​ സർവിസ്​ മാറ്റുകയാണ്​ പലരും ചെയ്യുന്നത്​. റിയാദ്​ വിമാനത്താവളത്തിലേക്കും തിരിച്ചും യാത്ര നിശ്ചയിച്ചിട്ടുള്ളവർ അതത് എയർലൈനുകളുടെ വെബ്‌സൈറ്റുകളോ കസ്റ്റമർ കെയറോ ബന്ധപ്പെട്ട് തങ്ങളുടെ ഫ്ലൈറ്റിന്‍റെ സ്റ്റാറ്റസ് ഉറപ്പുവരുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്​.

Advertising
Advertising

റിയാദിലെ എയർപോർട്ട് പ്രതിസന്ധിയിലെ പ്രയാസങ്ങൾ ഒഴിവാക്കാൻ അൽ ഖസീം - റിയാദ് റൂട്ടിൽഅധിക ട്രെയിൻ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്​. റിയാദ് വിമാനത്താവളത്തിലെ ചില സർവീസുകൾ അൽ ഖസീമിലേക്ക് മാറ്റിയിരുന്നു. അവിടെയെത്തുന്നവർക്ക് അധിക സർവീസുകൾ സഹായകരമാകും.

കരിപ്പൂരിൽ നിന്ന്​ റിയാദിലേക്കുള്ള മൂന്ന്​ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്​. രാവിലെ 09:10ന് റിയാദിലേക്ക് പുറപ്പെടേണ്ട ഫ്ലൈനാസ്, രാവിലെ 9.55 ന് പുറപ്പെടേണ്ട സൗദി എയർലൈൻസ്, രാത്രി 8.15ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാനങ്ങളാണ്​ റദ്ദാക്കിയത്​. ഇന്നലെ കൊച്ചിയിൽ നിന്നുള്ള വിമാനങ്ങളും റദ്ദാക്കിയിരുന്നു. ശനിയാഴ്​ച ആക്രമണത്തിനിടെ റിയാദ് വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളികളെസുരക്ഷിതമായി മാറ്റിയിരുന്നു. ജിദ്ദയിലേക്കുള്ള യാത്രക്കാർക്ക് മറ്റന്നാൾ ബദൽ സർവീസെന്ന് വിവരം. കരിപ്പൂർ റിയാദ് വഴി കണക്ഷൻ വിമാനത്തിൽ എത്തിയതായിരുന്നു. 

Writer - Rafeeq MM

contributor

Editor - Rafeeq MM

contributor

By - Gulf Desk

contributor

Similar News