റെസ്ക്യൂ വിമാനം: ഇ​സ്രായേൽ ആവശ്യം തള്ളി സൗദി

നയതന്ത്ര ബന്ധമില്ലാത്തതിനാലാണ് സൗദി ആവശ്യം തളളിയത്, വിമാനം തകർക്കാൻ ശ്രമം നടന്നെന്ന് നെതന്യാഹു

Update: 2026-09-30 14:14 GMT
Editor : Rafeeq MM | By : Gulf Desk



റിയാദ്/ ടെൽ അവീവ്​​: സൗദി അറേബ്യയിലെ തബൂക്ക്​ വിമാനത്താവളത്തിൽ ഇറക്കിയ ദുബൈ - ടെൽ അവീവ്​ ഫ്ലൈ ദുബൈ വിമാനത്തിലെ യാത്രക്കാർക്കാതി റെസ്​ക്യൂ വിമാനം എന്ന ഇസ്രായേലിന്‍റെ ആവശ്യം തള്ളി. ഇസ്രായേലിന്‍റെ ആവശ്യം സൗദി അറേബ്യ നിരാകരിക്കുകയായിരുന്നുവെന്ന്​ ഇസ്രായേൽ മാധ്യമങ്ങളാണ്​ റിപ്പോർട്ട്​ ചെയ്തത്​. ഇസ്രായേലുമായി നയത​ന്ത്ര ബന്ധമില്ലാത്തതിനാലാണ്​ റെസ്ക്യൂ വിമാനം അനുവദിക്കാതിരുന്നതെന്നാണ്​ റിപ്പോർട്ടുകൾ വ്യക്​തമാക്കുന്നത്​. ഇതോ​ടെ തബൂക്ക്​ വിമാനത്താവളത്തിൽ യാ​ത്രക്കാർക്ക്​ കാത്തിരിക്കേണ്ടി വന്നു. ഇവരെ ടെൽ അവീവിലേക്ക്​ കൊണ്ടുപോകാൻ ഫ്ലൈ ദുബൈയുടെ പുതിയ വിമാനം എത്തുകയായിരുന്നു. ഈ വിമാനത്തിൽ തെൽ അവീവിലേക്ക് വിമാനം യാത്ര തുടരും.

Advertising
Advertising

ഫ്ലൈ വിമാനം തകർക്കാൻ ശ്രമം നടന്നെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആരോപിച്ചു. വിമാനത്തിലെ പൈലറ്റിനെ കുത്തിയ ശേഷം വിമാനത്തിന്‍റെ സിസ്റ്റം തകരാറിലാക്കാനും ശ്രമിച്ചു. കോക്​പിറ്റിലേക്ക്​ സഹായത്തിനെത്തിയ യാത്രക്കാരനുമായി സംസാരിച്ചെന്നും നെതന്യാഹു പറയുന്നു. യാത്രക്കാരിൽ ഭൂരിഭാഗവും ഇസ്രായേൽ പൗരന്മാരായിരുന്നു. പ്രതിയെ സൗദി അധികൃതർ ചോദ്യം ചെയ്യുന്നതായും ഇസ്രായേൽ പ്രധാനമന്ത്രി അവകാശപ്പെട്ടു.

ഫ്ലൈ ദുബൈ വിമാനം തബൂക്ക്​ വിമാനത്താവളത്തി!ൽ അടിയന്തരമായി ഇറക്കുന്നതിനിടെ പിൻഭാഗം റൺവേയിൽ ഇടിച്ചതായി റി​പ്പോർട്ടുണ്ട്​ വിമാനത്തിലെ രണ്ട്​ ​പൈലറ്റുമാർക്കും പരിക്കേറ്റിട്ടുണ്ട്​. പൈലറ്റിനും ഫസ്റ്റ് ഓഫീസർക്കുമാണ്​ പരിക്കേറ്റതെന്ന്​ സൗദി എയർപോർട്ട് അതോറിറ്റി അറിയിച്ചു. പൈലറ്റുമാരെ ആശുപത്രിയിലേക്ക് മാറ്റി​. സൗദി സമയം രാവിലെ 9.45നാണ്​ വിമാനം അടിയന്തരമായി തബൂക്കിൽ ഇറക്കിയതെന്നാണ്​ സൗദി അധികൃതർ വ്യക്​തമാക്കിയത്​.

ഫ്ലൈ ദുബൈ വിമാനത്തിന്‍റെ അടിയന്തര ലാൻഡിങിന്​ പിന്നിൽ പൈലറ്റുമാർ തമ്മിലുള്ള കൈയാങ്കളിയെന്ന്​ നേരത്തേ റി​പ്പോർട്ടുകൾ പുറത്തുവന്നിരുന്നു​. ഇ​സ്രായേൽ അധികൃതരെയും യാത്രക്കാരെയും ഉദ്ധരിച്ച്​ സിഎൻഎൻ, റോയി​ട്ടേഴ്​സ്​ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ്​ ഇക്കാര്യം റിപ്പോർട്ട്​ ചെയ്തത്​. ഇന്ന്​ രാവിലെ ദുബൈയിൽ നിന്ന്​ ഇസ്രായേലിലെ ടെൽ അവീവിലേക്ക്​ പോയ വിമാനമാണ്​ സൗദി അറേബ്യയി​​ലേക്ക്​ തിരിച്ചുവിടുകയും തബൂക്ക്​ വിമാനത്താവളത്തിൽ ഇറക്കേണ്ടി വരുകയും ചെയ്തത്​. കോക്​പിറ്റിൽ വെച്ച്​ രണ്ട്​ പൈലറ്റുമാർ തമ്മിൽ സംഘർഷമുണ്ടായെന്നാണ്​ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നത്​. വിമാനത്തിലെ യാ​ത്രക്കാർ സുരക്ഷിതരാണെന്ന്​ ​ഫ്ലൈ ദുബൈ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്​.ഫ്ലൈ ദുബൈയുടെ ദുബൈ- ടെൽ അവീവ്​ എഫ്​ ഇസഡ്​ 1073 വിമാനം റാഞ്ചപ്പെട്ടു എന്ന റിപ്പോർട്ടുകളാണ്​ ആദ്യം പ്രചരിച്ചത്​. ഇത്​ തെറ്റാണെന്നാണ്​ വിമാനത്തിൽ നിന്നുള്ള സന്ദേശങ്ങളിൽ വ്യക്​തമാകുന്നത്​. 

Writer - Rafeeq MM

contributor

Editor - Rafeeq MM

contributor

By - Gulf Desk

contributor

Similar News