പൗരന്‍മാര്‍ക്ക് മികച്ച സേവനം; സൗദിക്ക് ലോക ബാങ്കിന്‍റെ അംഗീകാരം

റിപ്പോർട്ടനുസരിച്ച് ലോകത്തിലെ ഏറ്റവും വികസിത രാജ്യങ്ങളുടെ കൂട്ടത്തിലാണ് സൗദി അറേബ്യ.

Update: 2021-09-20 17:43 GMT
Editor : Nidhin | By : Web Desk
Advertising

മെച്ചപ്പെട്ട സർക്കാർ സേവനങ്ങൾ നൽകുന്ന മുൻനിര രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യയും ഇടം പിടിച്ചു. ലോക ബാങ്കാണ് പട്ടിക പുറത്തിറക്കിയത്. ഡിജിറ്റൽ സേവനങ്ങളടക്കം കണക്കിലെടുത്താണ് പട്ടിക തയാറാക്കിയത്.

ജനങ്ങൾക്കുള്ള സർക്കാർ സേവനങ്ങൾ, ക്ഷേമ പ്രവർത്തനങ്ങൾ, ഡിജിറ്റൽ സർവീസുകൾ എന്നിവ പരിഗണിച്ചാണ് പട്ടിക തയാറാക്കിയത്. പൗരന്മാരുമായി മെച്ചപ്പെട്ട രീതിയിൽ ഇടപഴകുന്നതിലും മുൻനിരയിലുള്ള രാജ്യങ്ങളിലൊന്നായി സൗദി അറേബ്യ ലിസ്റ്റിൽ ഇടം പിടിച്ചു.

ലോക ബാങ്ക് പുറത്തിറക്കിയ ഗവ്ടെക്  റിപ്പോർട്ട് പ്രകാരമാണ് സൗദി പട്ടികയിലുള്ള്. ഭരണാധികാരികളിൽ നിന്ന് സർക്കാർ ഏജൻസികൾക്ക് ലഭിക്കുന്ന പരിധിയില്ലാത്ത പിന്തുണയും, സാങ്കേതിക വശങ്ങളും റിപ്പോർട്ട് തയാറാക്കുന്നതിൽ പരിഗണിച്ചു. വിഷൻ 2030 അനുസരിച്ച് ഗുണഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഡിജിറ്റൽ സേവനങ്ങൾ സൗദി വികസിപ്പിക്കുന്നുണ്ട്. റിപ്പോർട്ടനുസരിച്ച് ലോകത്തിലെ ഏറ്റവും വികസിത രാജ്യങ്ങളുടെ കൂട്ടത്തിലാണ് സൗദി അറേബ്യ.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News