Writer - razinabdulazeez
razinab@321
ദമ്മാം: തവക്കല്‍നയില്‍ കൂടുതല്‍ സേവനങ്ങളേര്‍പ്പെടുത്തി സൗദി ഡാറ്റാ ആന്‍റ് ആര്‍ട്ടിഫിഷ്യല്‍ അതോറിറ്റി. ശമ്പളവും സാമ്പത്തിക അവകാശങ്ങളും അറിയാനുള്ള സേവനമാണ് പുതുതായി ഉള്‍പ്പെടുത്തിയത്. മാനവ വിഭവശേഷി മന്ത്രാലയം, ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷൂറന്‍സ് എന്നിവയുമായി ചേര്‍ന്നാണ് സേവനമൊരുക്കുന്നത്.
ഗുണഭോക്താക്കൾക്ക് അവരുടെ ശമ്പളവും അവയില്‍ വരുന്ന അപ്ഡേറ്റുകളും സാമ്പത്തിക അവകാശങ്ങളുടെ വിശദാംശങ്ങളും എളുപ്പത്തിൽ ലഭിക്കും. വ്യക്തിഗത ലോഗിന്‍ വഴി എപ്പോള്‍ വേണമെങ്കിലും മാറ്റങ്ങള്‍ അറിയാനാകുമെന്ന് അധികൃതർ വിശദീകരിച്ചു. സുതാര്യത വർധിപ്പിക്കുന്നതിനും സർക്കാർ ഡിജിറ്റൽ സേവനങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.