ജനീവ ഇന്റർനാഷണൽ എക്സിബിഷൻ; സൗദി ആരോഗ്യമേഖലക്ക് 19 മെഡലുകൾ
പ്രത്യേക പുരസ്കാരത്തിന് പുറമെ രണ്ട് സ്വർണ്ണ മെഡലുകൾ, ഒരു സ്വർണ്ണം, രണ്ട് വെള്ളി മെഡലുകൾ എന്നിവ രാജ്യം കരസ്ഥമാക്കി
റിയാദ്: 51ാമത് ജനീവ ഇന്റർനാഷണൽ എക്സിബിഷനിൽ തിളക്കമാർന്ന നേട്ടവുമായി സൗദി അറേബ്യ. ഒരു പ്രത്യേക പുരസ്കാരവും 19 മെഡലുകളുമാണ് സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ വിഭാഗങ്ങൾ സ്വന്തമാക്കിയത്.
പ്രത്യേക പുരസ്കാരത്തിന് പുറമെ രണ്ട് സ്വർണ്ണ മെഡലുകൾ, ഒരു സ്വർണ്ണം, രണ്ട് വെള്ളി മെഡലുകൾ എന്നിവ രാജ്യം കരസ്ഥമാക്കി. ഡോ. അഹമ്മദ് അൽ-മലഖ് വികസിപ്പിച്ച അണുബാധ നിയന്ത്രണത്തിനുള്ള സ്മാർട്ട് സംവിധാനത്തിന് സ്വർണ്ണ മെഡൽ ലഭിച്ചു. ശസ്ത്രക്രിയയ്ക്കിടെ ഉപകരണങ്ങൾ മാറ്റാതെ തന്നെ മുറിക്കാനും തുന്നിച്ചേർക്കാനും സഹായിക്കുന്ന ഉപകരണത്തിന് ഫൈസൽ അൽ-റൂഖിയും സ്വർണ മെഡൽ നേടി. കൃത്യമായ അളവിൽ മരുന്നുകൾ നൽകുന്ന ഓട്ടോമേറ്റഡ് സംവിധാനത്തിന് സഹറ ഖൈസിയും, വേദനയില്ലാതെ മൂക്കിൽ നിന്നും ചെവിയിൽ നിന്നും വസ്തുക്കൾ നീക്കം ചെയ്യുന്ന ഉപകരണത്തിന് ഫാത്തിമ സഹ്റയും മെഡലുകൾ നേടി.