ഈദുൽ ഫിത്ർ: മക്കയിൽ മധുരപലഹാരവിപണിയിൽ വൻ തിരക്ക്
ചോക്ലേറ്റുകൾ, മധുരപലഹാരങ്ങൾ, പ്രത്യേകമായി രൂപകൽപ്പന ചെയ്ത ഗിഫ്റ്റ് ബോക്സുകൾ എന്നിവക്കാണ് വലിയ ഡിമാൻറ്
Update: 2026-03-14 16:19 GMT
റിയാദ്: പെരുന്നാൾ ആസന്നമായതോടെ വിശുദ്ധ നഗരമായ മക്കയിൽ മധുരപലഹാരവിപണിയിൽ വൻ തിരക്ക് അനുഭവപ്പെടുന്നു. പ്രമുഖ ബ്രാൻഡുകളുടെ ലക്ഷ്വറി ചോക്ലേറ്റുകൾ, കിഴക്കൻ പടിഞ്ഞാറൻ രാജ്യങ്ങളിലെ വിവിധതരം മധുരപലഹാരങ്ങൾ, പ്രത്യേകമായി രൂപകൽപ്പന ചെയ്ത ഗിഫ്റ്റ് ബോക്സുകൾ എന്നിവ തേടിയാണ് വിപണികളിലേക്ക് ഉപഭോക്താക്കൾ ഒഴുകുന്നത്.
ഈദ് സീസൺ കണക്കിലെടുത്ത് കടയുടമകൾ വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തിയിരിക്കുന്നത്. ഈത്തപ്പഴവും അണ്ടിപ്പരിപ്പും നിറഞ്ഞ ചോക്ലേറ്റുകൾക്കാണ് ഇത്തവണ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത്. പെരുന്നാൾ ദിനത്തിലെ അതിഥി സൽക്കാരത്തിനായി കുടുംബങ്ങൾ ഒരുങ്ങുന്നതിന്റെ ഭാഗമായാണ് വിപണിയിൽ ഇത്തരത്തിൽ വലിയ തിരക്ക് അനുഭവപ്പെടാൻ കാരണം.