റമദാനിലെ അവസാനത്തെ വെള്ളിയാഴ്ച: ഹറമുകളിലേക്ക് ഒഴുകിയെത്തി ലക്ഷക്കണക്കിന് വിശ്വാസികൾ

രാത്രി നമസ്‌കാരങ്ങൾ പുലർച്ച വരെ നീളും

Update: 2026-03-13 16:45 GMT

മക്ക:റമദാനിലെ അവസാനത്തെ വെള്ളിയാഴ്ച ജുമുഅയിൽ പങ്കെടുക്കാൻ ഹറമുകളിൽ ലക്ഷക്കണക്കിന് വിശ്വാസികൾ ഒഴുകിയെത്തി. വ്യാഴാഴ്ച രാത്രി മുതൽ തന്നെ ഹറമുകളിലേക്കുള്ള വിശ്വാസികളുടെ ഒഴുക്ക് ആരംഭിച്ചിരുന്നു. രാവിലെ പതിവിലും നേരത്തെ ഹറം പള്ളിയുടെ അകവും മേൽക്കൂരയും നിറഞ്ഞു. പ്രാർഥനക്കെത്തിയവരുടെ നീണ്ട നിര ഹറം മുറ്റങ്ങളും കവിഞ്ഞ് റോഡുകളിലേക്കെത്തിയിരുന്നു. രാത്രി നമസ്‌കാരങ്ങളിലും പ്രാർഥനയിലും പങ്കെടുത്ത ശേഷമായിരിക്കും വിശ്വാസികളിൽ മിക്കവരും ഹറമിനോട് വിടപറയുക.

അതേസമയം, മക്കയിലെ മസ്ജിദുൽ ഹറാമിൽ ശൈഖ് ഫൈസൽ ബിൻ ജമീൽ ഗസാവി നേതൃത്വം നൽകി. മദീനയിൽ പ്രവാചകന്റെ പള്ളിയിൽ വൻ തിരക്കാണ് ഇന്ന് അനുഭവപ്പെട്ടത്. ശൈഖ് അഹമ്മദ് അൽഹുദൈഫിയായിരുന്നു ജുമുഅക്കും ഖുതുബക്കും നേതൃത്വം നൽകിയത്. റമദാനിൽ ആർജിച്ച വിശുദ്ധ ജീവിതത്തിൽ മുറുകെ പിടിക്കണമെന്ന് അദ്ദേഹം വിശ്വാസികളെ ഉണർത്തി. ഗൾഫ് മേഖലയിലെ സമാധാനത്തിനായും ഹറം ഇമാമുമാർ പ്രാർഥിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News