വൈദ്യുതി ടവറുകൾ നീക്കം ചെയ്യുന്നു..; റിയാദ് വിമാനത്താവള റോഡിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം
പുലർച്ചെ 5 മുതൽ രാവിലെ 9 വരെ റോഡ് അടച്ചിടും
Update: 2026-03-13 10:46 GMT
റിയാദ്: റിയാദ് വിമാനത്താവള റോഡിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം . പുലർച്ചെ 5 മുതൽ രാവിലെ 9 വരെ റോഡ് അടച്ചിടും. റിയാദ് സ്പോർട്സ് ട്രാക്ക് പദ്ധതിയുടെ ഭാഗമായാണ് താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. വൈദ്യുതി ടവറുകൾ നീക്കം ചെയ്യുന്ന ജോലികൾ നടക്കുന്നതിനാലാണ് ഈ ക്രമീകരണം.
എയർപോർട്ട് റോഡും ദമ്മാം റോഡും സംഗമിക്കുന്ന ഇന്റർസെക്ഷൻ മുതൽ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ റോഡ് ഇന്റർസെക്ഷൻ വരെയുള്ള ഭാഗത്താണ് തടസ്സം നേരിടുക. യാത്രക്കാർ ഈ സമയങ്ങളിൽ ബദൽ പാതകൾ ഉപയോഗിക്കണമെന്നും അധികൃതർ പുറത്തുവിട്ട ഗതാഗത ഭൂപടം ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്. കൃത്യസമയത്ത് ലക്ഷ്യസ്ഥാനങ്ങളിൽ എത്തുന്നതിനായി യാത്രകൾ നേരത്തെ പ്ലാൻ ചെയ്യാനും മുന്നറിയിപ്പുണ്ട്.