ഒറ്റ ദിവസം 84000 കോളുകൾ ; ദേശീയ സുരക്ഷ ഓപറേഷൻ സെൻ്റർ ഉപയോഗപ്പെടുത്തി നിരവധിപേർ
റിയാദിൽ നിന്നാണ് ഏറ്റവും കൂടുതൽ കോളുകൾ വന്നത്
Update: 2026-01-23 16:33 GMT
റിയാദ്: ദേശീയ സുരക്ഷ ഓപറേഷൻ സെൻ്ററിന് [911] ഒരു ദിവസം മാത്രം വന്നത് 84000 കോളുകൾ. റിയാദ്, മക്ക, കിഴക്കൻ പ്രവിശ്യ, മദീന തുടങ്ങിയ പ്രദേശങ്ങളിൽ നിന്നായാണ് കോളുകൾ ലഭിച്ചത്. ഇതിൽ റിയാദിൽ നിന്നാണ് ഏറ്റവും കൂടുതൽ കോളുകൾ വന്നത്. 35,352 കോളുകളാണ് റിയാദിൽ നിന്ന് മാത്രം വന്നത്.
മക്കയിൽ നിന്ന് 26247 കോളും കിഴക്കൻ പ്രവിശ്യയിൽ നിന്ന് 16,200 കോളും മദീനയിൽ നിന്ന് 7067 കോളുമാണ് ലഭിച്ചത്. കണക്ക് പ്രകാരം ഒരു മിനുട്ടിൽ ശരാശരി 58 കോളുകളാണ് ലഭിക്കുന്നത്.