2026 രണ്ടാം പാദത്തിൽ 0.9% വളർച്ച നേടി സൗദി എണ്ണ ഇതര, ഗവൺമെന്റ് പ്രവർത്തനങ്ങൾ

വിവിധ സാമ്പത്തിക പ്രവർത്തനങ്ങളിൽ വലിയ വളർച്ച

Update: 2026-09-08 11:38 GMT

റിയാദ്: 2026 ലെ രണ്ടാം പാദത്തിൽ സൗദി അറേബ്യയുടെ എണ്ണ ഇതര, ഗവൺമെന്റ് പ്രവർത്തനങ്ങൾ 0.9 ശതമാനം വളർച്ച നേടി. വിവിധ സാമ്പത്തിക പ്രവർത്തനങ്ങളിൽ വലിയ വളർച്ചയാണ് രേഖപ്പെടുത്തിയത്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സിന്റെ (GASTAT) കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കമ്മ്യൂണിറ്റി, സോഷ്യൽ, പേഴ്‌സണൽ സർവീസസ് എന്നിവ ഏറ്റവും ഉയർന്ന വാർഷിക വളർച്ചാ നിരക്ക് രേഖപ്പെടുത്തി. 4.1 ശതമാനം. ധനകാര്യം, ഇൻഷുറൻസ്, ബിസിനസ് സേവനങ്ങൾ 3.3 ശതമാനവും കൃഷി, വനം, മത്സ്യബന്ധനം എന്നിവ 2.6 ശതമാനവും രേഖപ്പെടുത്തി.

എന്നാൽ 2025ലെ രണ്ടാപാദത്തെ അപേക്ഷിച്ച് സൗദിയുടെ റിയൽ ജിഡിപി 4.7% കുറഞ്ഞു. എണ്ണമേഖലയിൽ ഉണ്ടായ 24.8% ഇടിവാണ് കാരണം.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News