സൗദി മസാം പദ്ധതി; യമനിൽ 4199 സ്ഫോടക വസ്തുക്കൾ നീക്കം ചെയ്തു

മൈനുകൾ, സ്ഫോടകവസ്തുക്കൾ, ആയുധങ്ങൾ എന്നിവ നീക്കം ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം

Update: 2026-04-17 12:42 GMT

റിയാദ്: സൗദി അറേബ്യയുടെ മസാം പദ്ധതിയുടെ ഭാ​ഗമായി യമനിലെ അബ്യാൻ ഗവർണറേറ്റിലെ സിൻജിബാർ ജില്ലയിൽ നിന്നും 4199 സ്ഫോടക വസ്തുക്കൾ നീക്കം ചെയ്തു. സാധാരണക്കാരെ അപകടത്തിലാക്കുന്ന മൈനുകൾ, സ്ഫോടകവസ്തുക്കൾ, ആയുധങ്ങൾ എന്നിവ നീക്കം ചെയ്യുകയാണ് മസാം പദ്ധതിയുടെ ലക്ഷ്യം. 15 മൈനുകൾ, 15 ടാങ്ക് മൈനുകൾ, 102 ഷെല്ലുകൾ, മൂന്ന് സ്‌ഫോടകവസ്തുക്കൾ, 4,056 വെടിയുണ്ടകൾ, 15 ഗ്രനേഡുകൾ, മൂന്ന് മിസൈലുകൾ എന്നിവ മസാം സൈനിക എഞ്ചിനീയർമാരുടെ നേതൃത്വത്തിൽ നശിപ്പിച്ചു.

ഏദൻ, ലഹ്ജ്, അബ്യാൻ ഗവർണറേറ്റുകളിൽ നിന്നാണ് പ്രധാനമായും സ്ഫോടകവസ്തുക്കൾ കണ്ടെത്തി നശിപ്പിക്കുന്നത്. 2018 മുതൽ യമനിൽ നിന്നും 5,53,828 ലധികം സ്ഫോടന വസ്തുക്കൾ നീക്കം ചെയ്തു. ഇത് വഴി കുടിയിറക്കപ്പെട്ട കുടുംബങ്ങൾക്ക് മടങ്ങാനും, കർഷകർക്ക് അവരുടെ ഭൂമി തിരികെ ഏറ്റെടുക്കാനും, സന്നദ്ധ സംഘടനകൾക്ക് കൂടുതൽ സുരക്ഷിതമായി പ്രവർത്തിക്കാനും കഴിഞ്ഞു.

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Web Desk

contributor

Similar News