അബൂദബി അൽഷംഖയിൽ പുതിയ 16 പാർക്കുകൾ തുറന്നു
കളിക്കളങ്ങൾ, ജിംനേഷ്യ, നടപ്പാത തുടങ്ങി അത്യാധുനിക സൗകര്യങ്ങൾ
Update: 2025-12-27 11:59 GMT
അബൂദബി: അബൂദബിയിലെ അൽഷംഖ മേഖലയിൽ 16 പുതിയ പാർക്കുകൾ കൂടി തുറന്ന് മുനിസിപ്പാലിറ്റി ആന്റ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ്. നഗര ജീവിതത്തിന്റെ നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി.
കായിക പ്രേമികൾക്കായി 25 സ്പോർട്സ് കോർട്ടുകളും 8 ഔട്ട് ഡോർ വ്യായാമ കേന്ദ്രങ്ങളും നടപ്പാതകളും ഇവിടെയുണ്ട്. കുട്ടികൾക്കായി ആധുനിക രീതിയിലുള്ള 25 കളിസ്ഥലങ്ങൾ പാർക്കിന്റെ പ്രത്യേകതയാണ്. ഇരിപ്പിടങ്ങൾ, മനോഹരമായ പൂന്തോട്ടം എന്നിവയും പാർക്കുകളിൽ ഒരുക്കിയിട്ടുണ്ട്.
എല്ലാ പ്രായക്കാർക്കും പ്രയോജനകരമാകുന്ന രീതിയിലാണ് പാർക്കിന്റെ രൂപകൽപന.അൽ ഷംഖയ്ക്ക് പുറമെ അൽ ഫലാഹ്, മുഹമ്മദ് ബിൻ സായിദ് സിറ്റി എന്നിവിടങ്ങളിലും സമാനമായ രീതിയിൽ സൗകര്യങ്ങൾ വർധിപ്പിച്ചു വരികയാണ്.