ദുബൈയിലെ റുവിയ സ്ട്രീറ്റ് തുറന്നു

ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിനെ ശൈഖ് സായിദ് ബിൻ ഹംദാൻ ആൽ നഹ്‌യാൻ സ്ട്രീറ്റുമായി ബന്ധിപ്പിക്കും

Update: 2026-02-18 12:11 GMT

ദുബൈ: ദുബൈയിലെ റുവിയ സ്ട്രീറ്റ് നിർമാണം പൂർത്തിയായി. നാല് പ്രധാന മേഖലകളിലേക്ക് യാത്രാ സൗകര്യമൊരുക്കുന്നതാണ് പാത. നാദ് ഹെസ്സ റെസിഡൻഷ്യൽ ഏരിയ, ദുബൈ ഇന്റർനാഷണൽ അക്കാദമിക് സിറ്റി, ദുബൈ സിലിക്കൺ ഒയാസിസ്, വാർസൻ 4 എന്നീ സ്ഥലങ്ങളെയാണ് ബന്ധിപ്പിക്കുക.

3.5 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിനെ ദുബൈ സിലിക്കൺ ഒയാസിസിനും നാദ് ഹെസ്സക്കും സമീപമുള്ള ശൈഖ് സായിദ് ബിൻ ഹംദാൻ ആൽ നഹ്‌യാൻ സ്ട്രീറ്റുമായി നേരിട്ട് ബന്ധിപ്പിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു.

പദ്ധതി ശൈഖ് സായിദ് ബിൻ ഹംദാൻ ആൽ നഹ്‌യാൻ സ്ട്രീറ്റിലെ ഗതാഗത ശേഷി 40 ശതമാനം വരെ വർധിപ്പിക്കും. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്കുള്ള യാത്രാ സമയം 10 മിനിറ്റിൽ നിന്ന് 4 മിനിറ്റായി കുറയ്ക്കുകയും ചെയ്യും. 60 ശതമാനം കുറവാണുണ്ടാകുക.

Advertising
Advertising
Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News